കല്ലടിക്കോട്: ദേശീയപാതയില്‍ കല്ലടിക്കോട് തുപ്പനാട് റോഡിലെ വെള്ളക്കെട്ടില്‍പ്പെട്ടു നിയന്ത്രണം വിട്ട ലോറി മറിഞ്ഞു. ലോറി ഡ്രൈവര്‍ തൃച്ചി സ്വദേശി മണികണ്ഠന് നിസ്സാര പരിക്കേറ്റു.ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് സംഭവം.തൃശ്ശിനാപ്പള്ളിയില്‍ നിന്നും വടകരയിലേക്ക് വാഴക്കുല കയറ്റി പോവുകയായിരുന്നു ലോറി യാ ണ് അപകടത്തില്‍പ്പെട്ടത്. റോഡ് പണിക്ക് മണ്ണിട്ടഭാഗത്ത് കുടുങ്ങി നിയന്ത്രണം വിട്ട് മതിലില്‍ ഇടി ക്കുകയായിരുന്നു. ശക്തമായ മഴയെ തുടര്‍ന്ന് റോഡ് മുഴുവന്‍ വെ ള്ളം നിറഞ്ഞു നില്‍ക്കുകയായിരുന്നു. റോഡ് ഏതെന്ന് അറിയാതെ വശത്തിലൂടെ വണ്ടി എടുത്തതാണ് അപകടകാരണം.
റോഡ് നിര്‍മാണം നടക്കുന്ന ഇവിടെ ഡ്രെയിനേജ് ഇല്ലാത്തതിനാല്‍ സമീപ പ്രദേശങ്ങളില്‍ നിന്ന് വരുന്ന വെള്ളം മുഴുവന്‍ റോഡില്‍ കെട്ടി നില്‍ക്കുകയാണ് ചെയ്യുന്നത്. ഏകദേശധാരണ അനുസരിച്ച് റോഡിലൂടെ വാഹനം ഓടിച്ചില്ലെങ്കില്‍ ഇതുപോലുള്ള അപകടങ്ങ ള്‍ ഉറപ്പാണ്.