തിരുവിഴാംകുന്ന്:കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി കാമ്പസില്‍ അഞ്ചു അപൂര്‍വ്വയിനം പക്ഷികളെ കണ്ടെത്തി.പാലക്കാട് നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയും തിരു വിഴാംകുന്ന് കോളേജ് ഓഫ് ഏവിയന്‍ സയന്‍സസ് ആന്‍ഡ് മാനേ ജ്‌മെന്റും ചേര്‍ന്നാണ് പക്ഷി സര്‍വ്വേ നടത്തിയത്.
ഇരുപത് അംഗ പക്ഷി നിരീക്ഷക സംഘം കണ്ടെത്തിയ 140 ഓളം പക്ഷി ഇനങ്ങളില്‍ അത്യപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന കിന്നരി പ്രാപ്പരുന്ത് (ബ്ലാക്ക് ബാസ),നീലച്ചെമ്പന്‍ പാറ്റപിടിയന്‍ (ബ്ലൂ ത്രോട്ടഡ് ഫ്‌ലൈകാച്ചര്‍),കുറിത്തലയന്‍ ഇലക്കുരുവി (വെസ്റ്റേണ്‍ ക്രൗണ്‍ഡ് വാബ്ലെര്‍),പുല്ലുപ്പന്‍ (ലെസ്സര്‍ കൗകല്‍),കാട്ടുമൂങ്ങ (സ്‌പോട്ട് ബെല്ലീഡ് ഈഗിള്‍ ഔള്‍) എന്നിവയുമുണ്ട്.
ഹിമാലയത്തിലും ചൈനയിലെ ചില പ്രദേശങ്ങളിലും മാത്രം കണ്ടു വരുന്ന കിന്നരി പ്രാപ്പരുന്ത് കേരളത്തിലെത്തുന്നത് തണുപ്പുകാല ത്തിന്റെ ആരംഭത്തോടെയാണെന്നും വേനല്‍ വരെ ഇവിടെ തുടരു ന്നതായും പാലക്കാട് നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി അംഗമായ വി പ്രവീണ്‍ പറഞ്ഞു.വടക്കേ ഇന്ത്യയിലും ഹിമാലയത്തോടു ചേര്‍ന്നു ള്ള പ്രദേശങ്ങളിലും മാത്രമായി കാണുന്നതാണു മറ്റ് നാലുപക്ഷി ഇനങ്ങളും.
വൈവിധ്യമാര്‍ന്ന ആവാസ വ്യവസ്ഥകളുള്ള 430 ഏക്കര്‍ കാമ്പസ് ജീവജാലങ്ങളുടെ പറുദീസയാണ്.കാമ്പസിനെ പക്ഷികളുടെ ഹബ്ബാ യാണ് സര്‍വേ സംഘം വിലയിരുത്തിയിരിക്കുന്നത്.സര്‍വേയ്ക്കു പക്ഷി നിരീക്ഷകരായ നമശിവായന്‍, വേണുഗോപാലന്‍, കൃഷ്ണ മൂര്‍ത്തി,എന്‍എച്ച്എസ്.പി കമ്മിറ്റി അംഗങ്ങളായ വി പ്രവീണ്‍, രവികാവുങ്കല്‍,കന്നുകാലി ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ.സൂരജ് പി.ടി എന്നിവര്‍ നേതൃത്വം നല്‍കി.പ്രേംചന്ദ് രഘുവരന്‍,നോവല്‍ കുമാ എംഎസ്,വിവേക് സുധാകരന്‍,സയീദ് അന്‍വര്‍ അലി, ഡോ.എംഎന്‍ അന്‍വറുദ്ദീന്‍,സ്മിത സി.കെ,അശ്വതി എന്നിവരും പഠനത്തില്‍ പങ്കാളികളായി.
23 ഇന്‍സ്റ്റിറ്റ്യൂട്ട് അംഗങ്ങളുടേയും 15 ഫാം പ്ലാറ്റ്‌ഫോമുകളുടേയും അന്താരാഷ്ട്ര പങ്കാളിത്തമുള്ള ഗ്ലോബല്‍ ഫാം പ്ലാറ്റ് ഫോം നെറ്റ് വര്‍ക്കിന്റെ ഭാഗമായ സൈലന്റ് വാലി ഫാം പ്ലാറ്റ് ഫോമില്‍ പ്രൊജക്ട് വര്‍ക്ക് നടത്താനുദ്ദേശിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ഇപ്പോഴത്തെ പക്ഷി സര്‍വേയുടെ റിപ്പോര്‍ട്ട് സഹായകമാകുമെന്ന് സംഘം അറിയിച്ചു.