മണ്ണാര്‍ക്കാട്:കാറില്‍ വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന രണ്ടര കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി.തെങ്കര കോല്‍പ്പാടം സ്വദേശി കെ.രാഹുല്‍ (25) ആണ് അറസ്റ്റിലായത്.ഇന്ന് പുലര്‍ച്ചെ കോല്‍പ്പാടത്ത് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.പാലക്കാട് എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് ഐ ബിയും മണ്ണാര്‍ക്കാട് സര്‍ക്കിള്‍ ഓഫീസും,റേഞ്ച് ഓഫീസും സംയു ക്തമായാണ് പരിശോധന നടത്തിയത്.
ഇടനിലക്കാരന്‍ എന്ന വ്യാജേന കഞ്ചാവ് വാങ്ങാന്‍ എക്‌സൈസ് ഐബി ജീവനക്കാരെത്തുകയായിരുന്നു.എക്‌സൈസുകാരാണന്ന് മനസ്സിലായതോടെ യുവാവിനൊപ്പം ഉണ്ടായിരുന്നവര്‍ ഓടി രക്ഷ പ്പെട്ടതായി എക്‌സൈസ് അറിയിച്ചു.കാറില്‍ കടന്ന് കളയാന്‍ ശ്രമിച്ച രാഹുലിനെ സാഹസികമായാണ് നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്.ഇയാള്‍ സ്ഥിരമായി അബ്കാരി,എന്‍ഡിപിഎസ് കുറ്റ കൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ആളാണെന്നും മുന്‍ വര്‍ഷങ്ങളില്‍ മണ്ണാര്‍ക്കാട് പോലീസില്‍ കഞ്ചാവ് കേസും,അഗളി പോലീസില്‍ മദ്യം കടത്ത് കേസും,മൈസൂര്‍ ഭാഗത്ത് കുഴല്‍പ്പണവുമായി ബന്ധ പ്പെട്ട കേസും ഉള്ളതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വാളയാര്‍ ചെക്‌പോസ്റ്റില്‍ രാത്രി കാര്‍ തടഞ്ഞ എക്‌സൈസ് ഉദ്യോഗസ്ഥനെ ഇയാള്‍ അപയാപ്പെടുത്താനും ശ്രമിച്ചി രുന്നതായും എക്‌സൈസ് അറിയിച്ചു.
അതേ സമയം ഓടിരക്ഷപ്പെട്ട യുവാവിന്റെ കൂട്ടാളികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ അവര്‍ പിടിയി ലാകുമെന്നും എക്‌സൈസ് അധികൃതര്‍ അറിയിച്ചു.മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജോസ്,എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി അനൂപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.പ്രിവന്റീവ് ഓഫീസര്‍മാരായ വി സെന്തില്‍കുമാ ര്‍,എം,യൂനസ്,കെ.എസ്.സജിത്ത്,എം.എസ്.മിനു,എന്‍.ബി.ഷാജു,കെ.വി.മുരളി,സിവില്‍ ഓഫീസര്‍മാരായ ജയപ്രകാശ്,ശ്രീജേഷ്, അഫ്‌സ ല്‍,നവാസ്,ഡ്രൈവര്‍മാരായ അനുരാജ്,ശ്രീജേഷ്,അഫ്‌സല്‍,നവാസ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
