മണ്ണാര്‍ക്കാട്: പെരിമ്പടാരി തപാലാപ്പീസിലെ പോസ്റ്റ്മാന്‍ എം. മാധ വന് പെരിമ്പടാരി ജനകീയ സമിതി സ്‌നേഹോഷ്മളമായ യാത്രയയ പ്പ്.’സ്‌നേഹമുദ്ര എന്ന പേരില്‍ നടന്ന യാത്രയയപ്പ് സമ്മേളനം മുന്‍ ഡപ്യൂട്ടി സ്പീക്കര്‍ ജോസ്‌ബേബി ഉദ്ഘാടനം ചെയ്തു. സ്‌നേഹോപ ഹാരവും കൈമാറി.വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ജനകീയ സമിതി സ്വരൂപിച്ച ക്യാഷ് അവാര്‍ഡ് മാധവന് കൗണ്‍സിലര്‍ കൈമാറി.ഡോ.റോസ് തോമസ് മാധവനെ ഷാള്‍ അണിയിച്ചു.ജനകീയ സമിതി കണ്‍വീനര്‍ എം.ചന്ദ്രദാസന്‍,ഒറ്റപ്പാലം ഡിവിഷന്‍ പോസ്റ്റല്‍ സൂപ്രണ്ട് വി.നാരായണന്‍കുട്ടി,എന്‍.എഫ്.പി.ഇ സംസ്ഥാന പ്രസിഡന്റ് വിജയകുമാര്‍, പി.എന്‍.മോഹനന്‍, എം.വി. കൃഷ്ണന്‍കുട്ടി, പി. അച്ചുതനുണ്ണി,കെ.വി. സന്തോഷ് കുമാര്‍,കെ.സി. ജയറാം,ആര്‍.ചാമുണ്ണി,കെ.വിജയരാഘവന്‍എന്നിവര്‍ സംസാരി ച്ചു.മാധവന്‍ മറുപടി പ്രസംഗം നടത്തി.
