പാലക്കാട്:ജില്ലയില്‍ ഇന്ന് ആകെ 7506 പേര് കോവിഡ് 19 പ്രതിരോധ കുത്തിവെപ്പെടുത്തു. ആകെ ലക്ഷ്യമിട്ടിരുന്നത് 5200 പേരായിരു ന്നു.1977 ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ന് കുത്തിവെപ്പെടുത്തിട്ടുണ്ട് (502 പേര് ഒന്നാം ഡോസും 1475 പേര് രണ്ടാം ഡോസും).1218 മുന്നണി പ്രവര്‍ത്തകരും ഒന്നാം ഡോസ് കുത്തിവെപ്പെടുത്തിട്ടുണ്ട്. 45 വയസ്സി നും 60 വയസിനുമിടയിലുള്ള 184 പേരും ഇന്ന് ഒന്നാം ഡോസ് കുത്തി വെപ്പ് സ്വീകരിച്ചിട്ടുണ്ട്. 60 വയസ്സിനു മുകളിലുള്ള 4127 പേരാണ് ഒന്നാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ചിരിക്കുന്നത്.ആകെ 52 കേന്ദ്ര ങ്ങളില്‍ 52 സെഷനുകളിലായിട്ടാണ് കുത്തിവെപ്പ് നടന്നത്. വാക് സിന് എടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങ ളോ അസ്വസ്തതകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.