പാലക്കാട്: കോവിഡ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി കേര ളത്തില്‍ നിന്നുള്ള എല്ലാ യാത്രാ വാഹനങ്ങളും ചരക്ക് വാഹനങ്ങ ളും തമിഴ്‌നാട് അതിര്‍ത്തിയില്‍ ആരോഗ്യവകുപ്പിന്റെ നേതൃ ത്വത്തില്‍ പരിശോധിക്കുന്നു.തമിഴ്‌നാടിന്റെ ഇ-പാസ് ഉള്ളവരെ മാത്രമേ സംസ്ഥാനത്തേക്ക് കടത്തി വിടൂ എന്ന് അധികൃതര്‍ വ്യ ക്തമാക്കി.എന്നാല്‍ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്കുള്ള യാ ത്രക്ക് നിയന്ത്രണങ്ങളില്ല.അതേ സമയം കേരളത്തില്‍ നിന്നും വരു ന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബ ന്ധമി ല്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു.
72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ പ്രവേശിപ്പിക്കൂ എന്നാണ് കോയമ്പത്തൂ ര്‍ ജില്ലാ ഭരണകൂടം ആദ്യം പാലക്കാട് ജില്ലാ ഭരണകൂടത്തിന് അറി യിപ്പ് നല്‍കിയത്.പിന്നീട് ഇത് തിരുത്തുകയായിരുന്നു.മറ്റ് സംസ്ഥാ നങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ (കര്‍ണാടക, ആന്ധ്രപ്ര ദേശ്, പുതുച്ചേരി ഒഴികെ) നിന്നും തമിഴ്നാട്ടിലേക്ക് പോകുന്ന എല്ലാ ആഭ്യന്തര- അന്താരാഷ്ട്ര യാത്രക്കാരും സന്ദര്‍ശകരും നിര്‍ബന്ധ മായും ഓട്ടോ ഇ-പാസ് (ടി.എന്‍ ഇ-പാസ്) കരുതണമെന്ന് കോയമ്പ ത്തൂര്‍ ജില്ലാ കലക്ടര്‍ കെ. രാജാമണി അറിയിച്ചു.
eregister.tnega.org ലാണ് ഇ-പാസിനായി അപേക്ഷിക്കേണ്ടത്. ഇ-പാസ് ഇല്ലാത്തവര്‍ക്ക് കോയമ്പത്തൂരിലേക്ക് പ്രവേശനം അനുവദിക്കില്ലെ ന്നും കോയമ്പത്തൂര്‍ ജില്ലാ കലക്ടര്‍ അറിയിച്ചു.ഇന്ന് ഉച്ച മുതല്‍ ആരംഭിച്ച പരിശോധന നടപടിയില്‍ വാഹനങ്ങളിലെ യാത്രക്കാരു ടെ ശരീര ഊഷ്മാവും പരിശോധിക്കുന്നുണ്ട്.കോയമ്പത്തൂരുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിന്റെ 13 ചെക്‌പോസ്റ്റുകളിലും തമിഴ്‌നാട് ആരോഗ്യവകുപ്പ്,തദ്ദേശവകുപ്പ്,പോലീസ് എന്നിവയുള്‍ പ്പെട്ട സംഘമാണ് പരിശോധന നടത്തുന്നത്. കര്‍ണാടക, പുതുച്ചേ രി,ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് നടപടി ബാധ കമല്ല.