ശ്രീകൃഷ്ണപുരം :കിടപ്പാടം ഇല്ലാതെ ബുദ്ധിമുട്ടുന്ന കടമ്പൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍ എസ് എസ് വളണ്ടിയര്‍ ലീഡര്‍ അഞ്ജ ലി കൃഷ്ണക്ക് പാലക്കാട് ജില്ലാ ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വ്വീ സ് സ്‌കീമിന്റെ നേതൃത്വത്തില്‍സ്നേഹ വീടൊരുക്കി.ജില്ലയിലെ ഹയര്‍ സെക്കണ്ടറി എന്‍ എസ് എസ് യൂണിറ്റുകളിലെ വളണ്ടിയര്‍ മാര്‍ സ്‌ക്രാപ്പ് ചലഞ്ചിലൂടെ യാണ് വീട് നിര്‍മാണത്തിന് തുക കണ്ടെ ത്തിയത്.

ജില്ലാ ഹയര്‍ സെക്കണ്ടറി എന്‍ എസ് എസ് ന്റെ നേതൃത്വത്തില്‍ മൂന്നാമത്തെ സ്നേഹ വീടാണ് ഇപ്പോള്‍ നിര്‍മ്മിച്ചിരിക്കുന്നത്. അഞ്ചു മാസം കൊണ്ടാണ് വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. വീടിന്റെ താക്കോല്‍ എന്‍ എസ് എസ് സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ ഡോ .ജേക്കബ് ജോണ്‍ കൈമാറി.

സോളി സെബാസ്റ്റ്യന്‍ അധ്യക്ഷയായി .റീജിയണല്‍ കോ ഓര്‍ഡി നേറ്റര്‍ പി ഡി സുഗതന്‍ .ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡോ .എന്‍ രാജേഷ് ,പി എ സി അംഗങ്ങളായ കെ എച്ച് ഫഹദ് , ഷാജി താഴത്തു വീട് ,അമല്‍രാജ് മോഹന്‍ ,എ എം മുകുന്ദന്‍ ,വി ടി ജയകൃഷ്ണന്‍ ,ഡോ സലീന വര്‍ഗീസ് ,പ്രവീണ്‍ ശശിധരന്‍ ,ടി പി പ്രഭാകരന്‍ ,എ വി മിഥുന്‍ രാജ് , എന്നിവര്‍ സംബന്ധിച്ചു .

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!