മണ്ണാര്‍ക്കാട് :കോടതിപ്പടിയില്‍ ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ നിന്നും ഓയില്‍ ചോര്‍ന്ന് റോഡില്‍ പരന്നതിനെ തുടര്‍ന്ന് ഇരുചക്ര വാഹന ങ്ങള്‍ തെന്നി വീണു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.സ്ഥലത്തുണ്ടായിരുന്ന ട്രാഫിക് പോലീസും ഓട്ടോതൊഴി ലാളി കളും നാട്ടുകാരും ചേര്‍ന്ന് സമയോചിതമായ ഇടപെട്ട് ഓയില്‍ വീണ സ്ഥലത്ത് ചാക്കുകള്‍ വിരിച്ച് മുന്‍കരുതലെടുത്തതിനാല്‍ വലിയ അപകടങ്ങളുണ്ടായില്ല.

തുടര്‍ന്ന് വട്ടമ്പലത്ത് നിന്നുമെത്തിയ ഫയര്‍ഫോഴ്‌സും സിവില്‍ ഡിഫന്‍സ് ടീമും ചേര്‍ന്ന് സോപ്പ് പൊടി വിതറി വെള്ളം പമ്പ് ചെയ്ത് ഓയില്‍ നീക്കം ചെയ്ത് ഗതാഗതയോഗ്യമാക്കുകയായി രുന്നു.സീനിയ ര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ പി ഉമ്മര്‍,ഫയര്‍ ആന്‍ഡ് റെ സ്‌ക്യു ഓഫീസര്‍മാരായ രാജേഷ് കെ.ടി,ശ്രീജേഷ്,ഡ്രൈവര്‍ കെഎം നസീര്‍,സിവില്‍ ഡിഫന്‍സ് അംഗം സലീം എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!