മണ്ണാര്‍ക്കാട് : ജില്ലയില്‍ കോവിഡ് വാക്സിനേഷന് തുടരുന്നു.ഇന്ന് 3102 പേര് കോവിഡ് 19 പ്രതിരോധ കുത്തിവെപ്പെടുത്തു.ആകെ ലക്ഷ്യമിട്ടിരുന്നത് 500 പേരായിരുന്നു.22 ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ന് കുത്തിവെപ്പെടുത്തിട്ടുണ്ട് (ഒരാള്‍ ഒന്നാം ഡോസും 21 പേര് രണ്ടാം ഡോസും).2813 മുന്നണി പ്രവര്‍ത്തകരും ഒന്നാം ഡോസ് കുത്തിവെപ്പെടുത്തിട്ടുണ്ട്. 45 വയസ്സിനും 60 വയസിനുമിടയിലുള്ള 25 പേരും ഇന്ന് ഒന്നാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ചിട്ടുണ്ട്.60 വയസ്സിനു മുകളിലുള്ള 232 പേരാണ് ഒന്നാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ചിരിക്കുന്നത്.ആകെ 8 കേന്ദ്രങ്ങളില്‍ 8 സെഷനുകളിലാ യിട്ടാണ് കുത്തിവെപ്പ് നടന്നത്. ഇന്ന് മൊത്തം 3102 പേര് കുത്തി വെപ്പ് സ്വീകരിച്ചിട്ടുണ്ട്.വാക്സിന് എടുത്ത ആര്‍ക്കും തന്നെ പറ യത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.