മണ്ണാര്‍ക്കാട്:സഹകരണ നന്‍മയ്ക്ക് ഇടതുപക്ഷം എന്ന മുദ്രാവാക്യ മുയര്‍ത്തി കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ പാല ക്കാട് ജില്ലാ കമ്മിറ്റി നടത്തുന്ന ജില്ലാ വാഹന പ്രചരണ ജാഥക്ക് മണ്ണാ ര്‍ക്കാട് സ്വീകരണം നല്‍കി.സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ട റിയും മുന്‍ കെസിഇയു ജില്ലാ സെക്രട്ടറിയുമായിരുന്ന പി മനോ മോഹനന്‍ അധ്യക്ഷനായി.ജാഥാ ക്യാപ്റ്റന്‍ കെസിഇയു ജില്ലാ സെ ക്രട്ടറി ആര്‍ സുരേന്ദ്രന്‍,ജില്ലാ പ്രസിഡന്റ് കെ കെ സുരേഷ്‌കുമാര്‍, ജാഥാ മാനേജര്‍ എം.ഗോപാലകൃഷ്ണന്‍,കെസിഇയു ജില്ലാ എക്‌സി ക്യുട്ടീവ് അംഗം എന്‍.രാജേഷ്,ഹരിനാരായണന്‍,സിഐടിയു മണ്ണാ ര്‍ക്കാട് ഡിവിഷന്‍ സെക്രട്ടറി കെപി മസൂദ്,സിപിഎം ലോക്കല്‍ സെക്രട്ടറി കെ പി ജയരാജ് എന്നിവര്‍ സംസാരിച്ചു.കെസിഇയു ഏരിയാ സെക്രട്ടറി പി ശ്രീനിവാസന്‍ സ്വാഗതം പറഞ്ഞു.വിവിധ സംഘടനകള്‍ ജാഥാക്യാപ്റ്റനെ ഹാരാര്‍പ്പണം നടത്തി.
കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ ബാങ്കിംഗ് ഭേദഗതി നിയമം പിന്‍വലി ക്കുക,സഹകരണ മേഖലയെ സംരക്ഷിക്കാന്‍ എല്‍ഡിഎഫ് സര്‍ ക്കാരിന്റെ തുടര്‍ ഭരണം ഉറപ്പ് വരുത്തുക എന്നീ മുദ്രാവാക്യങ്ങളുയ ര്‍ത്തി ഇന്നലെ അട്ടപ്പാടി ഗൂളിക്കടവില്‍ നിന്നാണ് ജാഥ പ്രയാണം ആരംഭിച്ചത്. ഇന്ന് മുണ്ടൂരില്‍ നിന്നാണ് ജാഥ മണ്ണാര്‍ക്കാട് എത്തിയ ത്.തുടര്‍ന്ന്ശ്രീകൃഷ്ണപുരം,ചെര്‍പ്പുളശ്ശേരി,ഒറ്റപ്പാലം,ഷൊര്‍ണൂര്‍,പട്ടാമ്പി കൊപ്പം എന്നിവടങ്ങളിലെ സ്വീകരണത്തിന് ശേഷം തൃത്താല യില്‍ സമാപിച്ചു.
നാളെ കൊല്ലങ്കോട് ടൗണില്‍ നിന്നും ആരംഭിക്കുന്ന ജാഥ ചിറ്റൂര്‍, പുതുശ്ശേരി കല്ലുകൂട്ടിയാല്‍,പാലക്കാട്,കണ്ണാടി,കോട്ടായി,ആലത്തൂര്‍ എന്നിവടങ്ങളിലെ സ്വീകരണത്തിന് ശേഷം വടക്കഞ്ചേരിയില്‍ സമാപിക്കും.സിപിഎം ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന്‍ ഉദ്ഘാ ടനം ചെയ്യും.