മണ്ണാര്‍ക്കാട്:വേനല്‍ച്ചൂടില്‍ മണ്ണാര്‍ക്കാട് മേഖലയില്‍ തീപ്പിടുത്തം വ്യാപിക്കുന്നു.കോഴിക്കാട് പാലക്കാട് ദേശീയപാതയോരത്ത് വട്ടമ്പ ലത്ത് ഹോട്ടലിലും ഇടക്കുറുശ്ശിയില്‍ ഒഴിഞ്ഞ പറമ്പിലുമാണ് ഇന്ന ലെ തീപ്പിടിത്തമുണ്ടായത്.
രാവിലെ ഏഴരയോടെയാണ് വട്ടമ്പലത്ത് ബിസ്മില്ലാ ഹോട്ടലില്‍ തീ പിടുത്തമുണ്ടായത്.ഹോട്ടലിന് മുന്നില്‍ പൊറോട്ട ചുടുന്നതിനായി തയ്യാറാക്കിയ സ്ഥലത്ത് ഗ്യാസ് സിലിണ്ടര്‍ കത്തുകയായിരുന്നു. കൃ ത്യസമയത്ത് ഫയര്‍ഫോഴ്‌സ് എത്തിയതിനാല്‍ വന്‍ദുരന്തം ഒഴിവാ യി.ഏകദേശം ഇരുപതിനായിരത്തോളം രൂപയുടെ നാശനഷ്ടം കണ ക്കാക്കുന്നു.ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്റ്റേഷന്‍ ഓഫീസര്‍ പിടി ഉമ്മര്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ വി ഉമ്മര്‍ എന്നിവരു ടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സമയോചിത ഇടപെടലിലൂ ടെയാണ് വന്‍ദുരന്തം വഴിമാറിയത്.
ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് ഇടക്കുറുശ്ശിയില്‍ ഒഴിഞ്ഞ പറമ്പില്‍ അഗ്നിബാധയുണ്ടായത്.പാലളം ഖലീലിന്റെ ഉടമസ്ഥത യിലുള്ള 15 ഏക്കര്‍ വരുന്ന സ്ഥലത്താണ് തീപീടിച്ചത്. മൂന്നേക്ക റോളം സ്ഥലത്തെ അടിക്കാട് കത്തി നശിച്ചു.കോങ്ങാട് നിന്നും വട്ടമ്പലത്ത് നിന്നുമെത്തിയ ഫയര്‍ഫോഴ്‌സ് തീയണച്ചു.കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് നഗരത്തില്‍ കോടതിപ്പടിയില്‍ ആക്രിക്കട യ്ക്ക് തീപിടിച്ചിരുന്നു.രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് ഫയര്‍ ഫോഴ്‌സ് തീയണച്ചത്.ഏകദേശം 13 ലക്ഷത്തോളം രൂപയുടെ നാശ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.