അലനല്ലൂര്‍:വേനല്‍ച്ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പക്ഷിമൃഗാ ദികള്‍ക്ക് കുടിക്കാന്‍ വെള്ളസൗകര്യമൊരുക്കി ചളവയിലെ പക്ഷി നിരീക്ഷണ സംഘത്തിലെ കുട്ടിക്കൂട്ടം.എടത്തനാട്ടുകര ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനും പരിസ്ഥിതി പ്രവര്‍ത്തകനു മായ സി.ജി.വിപിന്‍,പിഎസ് ഷാജി എ്ന്നിവരുടെ നേതൃത്വത്തിലാ ണ് പ്രവര്‍ത്തനങ്ങള്‍.കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്‌കൂളിലും പരിസര ത്തും കുടിവെള്ള സൗകര്യമൊരുക്കിയത് പോലെ സമീപ പ്രദേശങ്ങ ളിലെ വീടുകള്‍ കേന്ദ്രീകരിച്ചുമാണ് കുട്ടികള്‍ കിളികള്‍ക്ക് കുടി വെള്ളമൊരുക്കുന്നത്.

പ്രകൃതിയിലെ സര്‍വ്വ ജീവജാലങ്ങളോടും അടുത്ത് ഇടപഴകി ജീവി ക്കുന്നതിലൂടെ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യം പുതുതലമുറയിലൂടെ പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിനു ള്ള പ്രവര്‍ത്തനങ്ങളാണ് ഇത്തരം പദ്ധതികളിലൂടെ ആസൂത്രണം ചെയ്യുന്നത്. ഇവയുടെ പ്രതിഫലനങ്ങള്‍ പൊതുസമൂഹത്തിലും അതും പരിസരങ്ങളിലും കണ്ടു കൂടുതല്‍ ഊര്‍ജ്ജം കൈവരിക്കുക യാണ് ചളവയിലെ പക്ഷിനിരീക്ഷണ കുട്ടിക്കൂട്ടം.കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഈ സംഘം പക്ഷിനിരീക്ഷണ പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു വരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!