മണ്ണാര്‍ക്കാട്:ജലാശയങ്ങളില്‍ വര്‍ധിക്കുന്ന മുങ്ങിമരണങ്ങളില്‍ നിന്നും ജില്ലയെ കരകയറ്റാന്‍ വിദ്യാര്‍ത്ഥികള്‍ക്കായി നീന്തല്‍ പരി ശീലന പദ്ധതി നടപ്പിലാക്കാനുള്ള ആലോചനയില്‍ ഫയര്‍ ഫോഴ്‌സ്. ഇത് സംബന്ധിച്ച് കേരള ഫയര്‍ഫോഴ്‌സ് മേധാവിക്ക് ഫയര്‍ ഫോഴ്‌സ് ഇന്റേണല്‍ ഇന്റലിജന്‍സ് ആന്‍ഡ് വിജിലന്‍സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കും.വകുപ്പുതല അനുമതി ലഭ്യമായാല്‍ കാലതാമസമില്ലാതെ പദ്ധതി നടപ്പിലാക്കിയേക്കും.
ജില്ലയില്‍ മുങ്ങിമരണം പെരുകുന്നത് ഫയര്‍ഫോഴ്‌സ് അതിഗൗര വത്തോടെയാണ് കാണുന്നത്.ദുരന്തങ്ങളില്‍ ജീവന്‍ പൊലിഞ്ഞതി ല്‍ ചെറിയകുട്ടികളും കൗമാരക്കാരായ വിദ്യാര്‍ത്ഥികളുമുണ്ട്. കഴി ഞ്ഞ മാസം പാലക്കാട് കുനിശ്ശേരിയില്‍ സഹോദരങ്ങളായ മൂന്ന് കുട്ടികളുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തിയിരുന്നു.മണ്ണാര്‍ക്കാട് താലൂക്കിലെ പ്രധാന പുഴയായ കുന്തിപ്പുഴയിലും മുങ്ങിമരണങ്ങള്‍ തുടര്‍ക്കഥയാകുന്നുണ്ട്.കഴിഞ്ഞ ദിവസം കോട്ടപ്പുറം സ്വദേശിയായ വിദ്യാര്‍ത്ഥി കുന്തിപ്പുഴയിലെ ചീരക്കടവ് ഭാഗത്തെ കടവില്‍ മുങ്ങി മരിച്ചിരുന്നു.കഴിഞ്ഞ മാസം ഏനാനിമംഗലം തൂക്കുപാലത്തിന് സ മീപത്തായും വിദ്യാര്‍ത്ഥി മുങ്ങി മരിച്ചിരുന്നു.
പുഴയില്‍ വലിയ ഒഴുക്കില്ലെങ്കിലും ചെറിയ തുരുത്തുകള്‍ക്കിടയില്‍ ആഴമുള്ള കയങ്ങളുണ്ട്.രണ്ടാഴ്ചകള്‍ക്ക് മുമ്പ് തോട്ടര തൂക്കുപാലത്തി ന് സമീപം കുളിക്കുന്നതിനിടെ കയത്തിപ്പെട്ടിരുന്നു. പ്രദേശവാസി യായ പതിനേഴുകാരന്റെ സമയോചിത രക്ഷാപ്രവര്‍ത്തനമാണ് ഇവരെ ജീവിതത്തിലേക്ക് തിരികെ കയറ്റിയത്.നീന്തല്‍ വശമില്ലാ ത്തതും ജാഗ്രതക്കുറവുമാണ് പലപ്പോഴും അപകടങ്ങള്‍ ക്ഷണിച്ച് വരുത്തുന്നത് ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കി ജലാശയ ദുരന്തങ്ങള്‍ക്ക് ഒര പരിധി വരെ തട യിടുകയെന്ന ലക്ഷ്യത്തോടെയാണ് പരിശീലന പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ഫയര്‍ഫോഴ്‌സ് തയ്യാറെടുക്കുന്നത്.
സ്‌കൂള്‍,കോളേജ് വിദ്യാര്‍ത്ഥികള്‍ക്കാണ് നീന്തല്‍ പരിശീലനം നല്‍കുക.വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി ഫയര്‍ ഫോഴ്‌സ് ബീറ്റ് ഓഫീസര്‍മാരുടെ സേവനം ഉറപ്പ് വരുത്തും. പ്രാദേ ശിക തലത്തില്‍ സൗകര്യപ്രദമായ സ്ഥലം കണ്ടെത്തിയാണ് പരി ശീലനം നല്‍കുക.ലഭ്യമായ ഉപകരണങ്ങള്‍ കൊണ്ട് ഫയര്‍ഫോഴ്‌സ്, ഇന്റലിജന്‍സ് വിഭാഗം സിവില്‍ ഡിഫന്‍സിന്റെ സഹകരണ ത്തോടെ വിദ്യാര്‍ത്ഥികളെ നീന്തല്‍ പരിശീലിപ്പിക്കാനാണ് പദ്ധ തി.മണ്ണാര്‍ക്കാട് വട്ടമ്പലത്തുള്ള ഫയര്‍ സ്റ്റേഷനില്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ പദ്ധതി സംബന്ധിച്ച പ്രാഥിക ചര്‍ച്ച നടത്തിയിട്ടുണ്ട്.