പാലക്കാട്: ഐ.എഫ്.എഫ്.കെ. വേദിയിൽ മേളയുടെ ലോഗോ പ്ര മേയമാക്കി പത്മശ്രീ രാമചന്ദ്രപുലവരുടെ തോല്‍പ്പാവക്കൂത്തും . വ്യാഴാഴ്ച വൈകിട്ട് 6.30 ന് മുഖ്യവേദിയായ പ്രിയദര്‍ശിനി തിയേറ്റര്‍ കോംപ്ലക്സിലാണ് ലങ്കാലക്ഷ്മിയുടെ മാതൃകയില്‍ രൂപകല്‍പ്പന ചെയ്ത ലോഗോയെ അടിസ്ഥാനമാക്കിപാവക്കൂത്ത് അരങ്ങേറുന്നത്.

1988 ല്‍ ഇന്ത്യന്‍ പനോരമയ്ക്കുവേണ്ടി സിനിമയെ പ്രതിനിധാനം ചെയ്യുന്ന ചിത്രരൂപം ഉണ്ടാക്കാന്‍ ജി. അരവിന്ദന്‍ നടത്തിയ അന്വേ ഷണമാണ് ലങ്കാലക്ഷ്മിയില്‍ എത്തിയത്. കൃഷ്ണന്‍കുട്ടി പുലവര്‍ ആണ് ദൃശ്യഭംഗിയും സന്ദര്‍ഭസാധ്യതയുമുള്ള ലങ്കാലക്ഷ്മിയുടെ രൂപം അന്ന് തെരഞ്ഞെടുത്തത് . മൂന്നാംപതിപ്പു മുതലാണ് ഈ ലോഗോ കേരളാ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായത് .

പത്മശ്രീ നേടിയ രാമചന്ദ്രപുലവരെ ചടങ്ങിൽ ചലച്ചിത്ര അക്കാദമി ആദരിക്കും. ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്സണ്‍ ബീന പോള്‍, സെക്രട്ടറി അജോയ് ചന്ദ്രൻ , സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ടി.ആര്‍.അജയന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!