മണ്ണാര്‍ക്കാട്:വന്യജീവി സംഘര്‍ഷം രൂക്ഷമായ മലയോര മേഖലകളില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വനംവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ ജനജാഗ്ര താ സമിതി യോഗങ്ങള്‍ പൂര്‍ത്തിയായി.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാന്‍ വനംവകുപ്പ് മന്ത്രി കെ.എ. ശശീന്ദ്രന് അയച്ച കത്തിന് പിന്നാ ലെയാണ് മണ്ണാര്‍ക്കാട് റെയ്ഞ്ചിന് കീഴിലെ വിവിധ പഞ്ചായത്തുകളില്‍ യോഗങ്ങള്‍ ചേര്‍ന്നത്.വന്യജീവി സംഘര്‍ഷം കുറയ്ക്കുന്നതിനായി ജനപ്രതിനിധികളും വനം വകുപ്പും നാട്ടുകാരും കൈകോര്‍ത്ത് മുന്നോട്ട് പോകാന്‍ തീരുമാനിച്ചു.
വന്യജീവിശല്യം തടയുന്നതിനുള്ള പ്രായോഗിക നടപടികള്‍ക്കൊപ്പം, പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് വനംവകുപ്പിന്റെ സേവനങ്ങളെക്കുറിച്ച് അവബോധം നല്‍കുക എന്നതായിരുന്നു യോഗത്തിന്റെ പ്രധാന ലക്ഷ്യം. ശല്യക്കാ രായ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാന്‍ പഞ്ചായത്തിനുള്ള അധികാരം വിനി യോഗിക്കല്‍, വന്യജീവി ആക്രമണത്തിനുള്ള നഷ്ടപരിഹാരം, വനംവകുപ്പുമായി ചേര്‍ന്ന് നടപ്പിലാക്കേണ്ട പ്രതിരോധ പദ്ധതികള്‍ എന്നിവയെപ്പറ്റി മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫിസര്‍ ഇ.ഇമ്രോസ് ഏലിയാസ് നവാസ് യോഗങ്ങളില്‍ വിശദീകരിച്ചു. വനാതിര് ത്തിയോട് ചേര്‍ന്ന സ്വകാര്യ തോട്ടളിലേതുള്പ്പടെ അടിക്കാടുകള്‍ ഉടമകള്‍ വെട്ടിമാറ്റാ ത്തപക്ഷം പഞ്ചായത്ത് മുന്‍കൈയെടുത്ത് നീക്കം ചെയ്യണമെന്നതും,അതിന്റെ ചെലവ് ഉടമയില്‍ നിന്ന് ഈടാക്കുന്ന കാര്യങ്ങളെയും കുറിച്ചും വ്യക്തമാക്കി.
പുലി,കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ സാന്നിധ്യം മലയോരജനതയ്ക്ക് വെല്ലുവിളിയാകുന്നുണ്ട്.കാട്ടാന,കാട്ടുപന്നി,കുരങ്ങ് തുടങ്ങിയ വന്യജീവികള്‍ കൃഷിനശിപ്പിക്കുന്നതിനും കുറവില്ല.തച്ചമ്പാറ,കാഞ്ഞിരപ്പുഴ, തെങ്കര, അലനല്ലൂര്‍ പഞ്ചായത്തുകളിലാണ് പുലി,കടുവ എന്നിവയുടെ സാന്നിധ്യമുള്ളത്. കരിമ്പ മൂന്നേക്കര്‍ മേഖലയില്‍ കാട്ടാനശല്യവുമുണ്ട്. കാട്ടാനകളെ പ്രതിരോധിക്കാന്‍ തിരുവിഴാംകുന്ന്, പാലക്കയം ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ സൗരോര്‍ജ്ജ തൂക്കുവേലി നിര്മാണനടപടികളെ കുറിച്ചും വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
വേനല്‍ കനക്കും മുന്നേ കാട്ടുതീയെ പ്രതിരോധിക്കാനും, വനത്തിനകത്ത് മൃഗങ്ങള്‍ക്ക് കുടിവെള്ളവും തീറ്റയും ഉറപ്പാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നതായി വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.തച്ചമ്പാറ, കരിമ്പ, കാഞ്ഞിരപ്പുഴ, തെങ്കര, കോട്ടോപ്പാടം, അലനല്ലൂര്‍ പഞ്ചായത്തുകളില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മേരി ജോസഫ്, പി.ശ്രീലത, അശ്വതി ചന്ദ്രന്, ഷീന,ബിന്ദു ചന്ദ്രന്,കെ.ഹബീബുള്ള അന്‍സാരി എന്നിവര്‍ അധ്യക്ഷത വഹിച്ചു.ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
