അലനല്ലൂര്‍: തലമുടി ദാനം ചെയ്ത് മാതൃകയായ അഞ്ചാം ക്ലാസ്സുകാരി ബിയ്യ ഇശലിനെ കെഎസ് യു എടത്തനാട്ടുകര മണ്ഡലം കമ്മിറ്റി അ നുമോദിച്ചു. കെ എസ് യു മണ്ണാര്‍ക്കാട് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സി കെ ഷാഹിദ് മൊമെന്റോ നല്‍കി ആദരിച്ചു. എട ത്തനാട്ടുകര മണ്ഡലം ജനറല്‍ സെക്രട്ടറി സഹല്‍ പുളിക്കല്‍, വൈ സ് പ്രസിഡന്റ് ഷാനില്‍ മംഗലത്ത്, സെക്രട്ടറിമാരായ ഹനാന്‍ വട ക്കന്‍, നബീല്‍, സുഹൈല്‍ സി. കെ,ഫത്താഹ്,ആദില്‍,ഇജ്ജാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

കെഎസ് യു മണ്ണാര്‍ക്കാട് നിയോജക മണ്ഡലം ഭാരവാഹിയായ അ ഹന ജോസഫ് അര്‍ബുദ രോഗികള്‍ക്കായി തലമുടി ദാനം ചെയ്തതി ലെ പ്രചോദനമുള്‍ക്കൊണ്ടാണ് ബിയ്യ ഇശലും മുടി ദാനം ചെയ്തത്‌. കോഴിക്കോടുള്ള ഹെയര്‍ബാങ്കിലേക്കാണ് 12 സെന്റി മീറ്റര്‍ നീള മുള്ള മുടി ബിയ്യ ദാനം ചെയ്തത്.എടത്തനാട്ടുകര പാറോക്കോട്ട് അഹ മ്മദ് സുബൈറിന്റേയും ഷൈമയുടെയും മകളാണ്. എടത്തനാ ട്ടുകര ജിഒഎച്ച്എസ്എസിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!