പാലക്കാട്:നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ ത യ്യാറാവുന്നത് 3425 പോളിംഗ് ബൂത്തുകള്‍. 2109 സാധാരണ ബൂത്തു കളും 1316 ഓക്‌സിലറി ബൂത്തുകളുമാണ് ജില്ലയില്‍ സജ്ജമാവുക. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒരു ബൂത്തിലെ പരമാവധി വോ ട്ടര്‍മാരുടെ എണ്ണം 1000 ആയി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിജപ്പെടു ത്തിയിട്ടുണ്ട്. ആയിരത്തിയൊന്നോ അതില്‍ കൂടുതലോ വോട്ടര്‍മാ രുള്ള ബൂത്തുകളോടനുബന്ധിച്ചാണ് ഓക്‌സിലറി ബൂത്തുകള്‍ സ്ഥാ പിക്കുന്നത്.മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷി വോട്ടര്‍മാര്‍, ട്രാന്‍സ്‌ജെ ന്‍ഡര്‍ വോട്ടര്‍മാര്‍ എന്നിവര്‍ക്കായി പ്രത്യേകം ബൂത്തുകള്‍ സജ്ജീക രിക്കില്ല.
തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് പാല ക്കാട്, കോയമ്പത്തൂര്‍, തൃശൂര്‍ ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തി ല്‍ സംയുക്ത ബോര്‍ഡര്‍ മീറ്റിംഗ് മാര്‍ച്ച് മൂന്നിന് രാവിലെ 11ന് കോഴിപ്പാറ കിന്‍ഫ്ര മെഗാ ഫുഡ് പാര്‍ക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് അറിയിച്ചു. ജില്ലാ പോലീസ് മേധാവികള്‍, വനം വകുപ്പ്, എക്‌സൈസ്, ചരക്ക് സേവന നികുതി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ (പാലക്കാട് , കോയമ്പത്തൂര്‍, തൃശ്ശൂര്‍ ജില്ലകളിലുള്ളവര്‍) എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തും. അതിര്‍ ത്തി കടന്നുള്ള മദ്യം കടത്തല്‍, ലഹരിപദാര്‍ത്ഥങ്ങള്‍ കടത്തല്‍, അനധികൃത പണമിടപാടുകള്‍ എന്നിവ തടയുന്നതുമായി ബന്ധപ്പെ ട്ട് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്യു മെന്നും കലക്ടര്‍ അറിയിച്ചു.കഴിഞ്ഞ ഡിസംബറില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്‌തെന്ന കാരണത്താല്‍ വരാനിരിക്കു ന്ന നിയമസഭ തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ പേരുണ്ടാകണമെ ന്നില്ലെന്നും ഇത് വോട്ടര്‍മാര്‍ പരിശോധിക്കണമെന്നും ജില്ലാ തിര ഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിന്റെയും നിയമസഭാ തിരഞ്ഞെടുപ്പിന്റെയും വോട്ടര്‍ പട്ടിക വ്യത്യസ്തമാണ്. നാഷണല്‍ വോട്ടേഴ്സ് സര്‍വീസ് പോര്‍ ട്ടലായ nvsp.in ല്‍ വോട്ടര്‍ പട്ടികയില്‍ പേരു നോക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. പുതിയ വോട്ടര്‍മാര്‍ക്കുള്‍പ്പെടെ nvsp.in വഴി പേര് ചേര്‍ക്കാം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യ തിയുടെ 10 ദിവസം മുമ്പ് വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാ മെന്നിരിക്കെ വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്ന തിന് മാര്‍ച്ച് 10 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസര മുണ്ടാവും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യ തി മാര്‍ച്ച് 19 ആണ്.
ഹരിത പ്രോട്ടോകോള്‍ കൃത്യമായി നിര്‍വഹിക്കുന്നതിനും മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി ജില്ലയിലെ ആര്‍.ഒ.മാര്‍, എ. ആര്‍.ഓ. മാര്‍, ഇ.ആര്‍.ഒ മാര്‍ എന്നിവര്‍ക്കുള്ള പരിശീലനം മാര്‍ച്ച് മൂന്നിന് രാവിലെ 11ന് ഗൂഗിള്‍ മീറ്റ് മുഖേന നടത്തുമെന്ന് ജില്ലാ ശുചിത്വമിഷന്‍ കോഡിനേറ്റര്‍ അറിയിച്ചു. ഗ്രീന്‍ ഇലക്ഷന്‍ നോഡല്‍ ഓഫീസറായ ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്ററും, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ജില്ലാ എന്‍ജിനീയറും ക്ലാസുകള്‍ എടുക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹരിത പെരുമാറ്റച്ചട്ടം പാലിക്കു ന്നതിന് വരണാധികാരികള്‍ക്കും തിരഞ്ഞെടുപ്പ് ജോലിക്ക് നിയോ ഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ക്കും അവബോധം നല്‍കുന്നതിനും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളിലും ഹരിതചട്ടം ഉറപ്പാക്കുന്നതിനും നിയമ സഭാമണ്ഡലാടിസ്ഥാനത്തില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ച തായും ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു.