മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജിലെ 2019-20 അധ്യായന വര്‍ഷത്തെ മാഗസിന് ‘ആത്മാവിലെ ഒച്ചപ്പാടുകള്‍’ എഴു ത്തുകാരനും പ്രഭാഷകനുമായ പി.എം.എ ഗഫൂര്‍ പ്രകാശനം ചെയ്തു. മണ്ണാര്‍ക്കാട് നഗരസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പ്രൊഫ.എ.എം ഷിഹാബ് അദ്ധ്യ ക്ഷത വഹിച്ചു. യൂണിയന് അഡൈ്വസര്‍ ഡോ.ടി.സൈനുല്‍ ആ ബിദ്, യൂണിയന് ചെയര്മാന് അജ്മല്‍ മുഹമ്മദ്,മാഗസിന് എഡിറ്റര്‍ മുഹമ്മദ് ഷഹിന്‍ഷാ,സ്റ്റാഫ് സെക്രട്ടറി അനു ജോസഫ്, പി.ടി.എ വൈസ് പ്രസിഡന്റ് ബാലമുകുന്ദന്‍ മാസ്റ്റര്‍, സെക്രട്ടറി മൊയ്തീന് ഒ.എ, പ്രൊഫ.പി.എം സലാഹുദ്ദീന്, ഡോ.വി.എ ഹസീന, പ്രൊഫ.പി മുഹമ്മദലി, യു.യു.സി മാരായ മുഹമ്മദ് ജുനൈദ്, സുഹൈല്‍ സി.പി എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് എഡിറ്റര്‍ പ്രൊഫ.പി സിറാജു ദ്ദീന്‍ സ്വാഗതവും യൂണിയന് സെക്രട്ടറി മെഹ്ജുബ റിസ്നി നന്ദിയും പറഞ്ഞു.