മുണ്ടൂര്‍:ദേശീയപാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ പോലീസുകാരനടക്കം രണ്ട് പേര്‍ മരിച്ചു.മുട്ടിക്കുള ങ്ങര കെഎപി രണ്ടാം ബറ്റാലിയനിലെ ഹവില്‍ദാര്‍ പറളി വലിയാട്ട് വീട്ടില്‍ സൈനുദ്ദീന്റെ മകന്‍ വിഎസ് ഹുസൈന്‍ബാബു (38), ഒപ്പ മുണ്ടായിരുന്ന മണ്ണൂര്‍ സ്വദേശിയായ കണ്ണന്‍ എന്നിവരാണ് മരിച്ചത്.

മരിച്ച ഹുസൈന്‍ ബാബു

ഇന്ന് ഉച്ചയോടെ മുണ്ടൂര്‍ മൈലംപുള്ളിയില്‍ വെച്ചായിരുന്നു അപക ടം.മുണ്ടൂര്‍ ഭാഗത്ത് നിന്നും മണ്ണാര്‍ക്കാട് ഭാഗത്തേക്ക് വരികയായിരു ന്ന ഡല്‍ഹി രജിസ്‌ട്രേഷനിലുള്ള കാര്‍ നിയന്ത്രണം കല്ലടിക്കോട് നിന്നും മുണ്ടൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിലിടി ക്കുകായിരുന്നുവെന്നാണ് വിവരം.

കാറിലുണ്ടായിരുന്നവര്‍ക്കും പരിക്കുണ്ട്.ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണെന്നും അറിയുന്നു.പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നിയന്ത്രണം തെറ്റിയ കാ്ര്‍ ഡ്രൈനേജിലിടിച്ച് തക ര്‍ന്നു.

.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!