മണ്ണാര്‍ക്കാട്: ‘വീണ്ടെടുക്കാം നവകേരളത്തിന്റെ പൊതുവിദ്യാഭ്യാ സം’പ്രമേയത്തില്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ സംരക്ഷണജാഥ 20 ന് ജില്ലയില്‍ പര്യടനം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേ ളനത്തില്‍ അറിയിച്ചു.രാവിലെ 9.30 ന് കോടതിപ്പടിയില്‍ നിന്ന് വാ ദ്യമേളങ്ങളോടെ ജാഥാ നായകന്‍ അബ്ദുള്ള വാവൂര്‍,ഉപനായകന്‍ കരീം പടുകുണ്ടില്‍, ജാഥാംഗങ്ങള്‍ തുടങ്ങിയവരെ ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ മണ്ണാര്‍ക്കാട്ടേക്ക് ആനയിക്കും.കുടു കോംപ്ല ക്‌സില്‍ നടക്കുന്ന സ്വീകരണ പൊതുയോഗം മുസ്ലിം ലീഗ് സംസ്ഥാ ന സെക്രട്ടറി എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് 11 ന് ചെര്‍പ്പുളശ്ശേരി ബസ് സ്റ്റാന്റ് പരിസരത്ത് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.പി.അന്‍വര്‍ സാദത്തും ഉച്ചക്ക് 12ന് വല്ലപ്പു ഴയില്‍ മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി പി.ഇ.എ.സലാമും സ്വീക രണ സമ്മേളനം ഉദ്ഘാടനം ചെയ്യും.12.30ന് മേലേ പട്ടാമ്പിയില്‍ ജില്ലാതല സമാപന സമ്മേളനം മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എ.എം.എ.കരീം ഉദ്ഘാടനം ചെയ്യും.ജാഥാ സ്വീക രണ കേന്ദ്രങ്ങളില്‍ കലാജാഥാംഗങ്ങള്‍ സമകാലിക കേരളത്തിന്റെ ദുരവസ്ഥകള്‍ ആക്ഷേപഹാസ്യത്തിലൂടെ പ്രതിപാദിക്കുന്ന ചിത്രീ കരണവും അവതരിപ്പിക്കും. സംസ്ഥാന വൈസ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്, ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട്, ഭാരവാഹി കളായ കെ.പി.എ.സലീം, സി.എച്ച്.സുല്‍ഫിക്കറലി വാര്‍ത്താ സമ്മേ ളനത്തില്‍ പങ്കെടുത്തു.