മണ്ണാര്‍ക്കാട്:സിഎഎക്കെതിരായ ഹര്‍ത്താലിനെ പിന്തുണച്ച സാം സ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരായ കേസില്‍ പ്രതിഷേധിച്ച് വെല്‍ ഫയര്‍ പാര്‍ട്ടി മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. നെ ല്ലിപ്പുഴയില്‍ നിന്നും ആരംഭിച്ച പ്രകടനം ബസ് സ്റ്റാന്റില്‍ സമാപി ച്ചു.തുടര്‍ന്ന് നടന്ന യോഗം മണ്ഡലം പ്രസിഡന്റ് കെവി അമീര്‍ ഉദ ഘാടനം ചെയ്തു.ഫ്രറ്റെണിറ്റി ജില്ല സെക്രട്ടറി സാബിര്‍ അഹ്സന്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. നേതാക്കളായ ടി. ശുഹൈബ്, സി. എ.സഈദ്, ജമാല്‍ എന്നിവര്‍ സംസാരിച്ചു.റഷീദ് മാസ്റ്റര്‍, സി.അഷ്റ ഫ്, അബ്ദുല്‍ അസീസ്, സുബൈര്‍.പി , കെ.കെ.അബ്ദുള്ള, അസ്ലം.ഒ, സിദ്ദിഖ്, ഷെരീഫ്,നാസര്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമാ യാണ് മണ്ണാര്‍ക്കാടും പ്രകടനം നടത്തിയത്.പാലക്കാട്, ഒറ്റപ്പാലം, കോങ്ങാട്, തൃത്താല, പട്ടാമ്പി, നെന്മാറ എന്നിവിടങ്ങളില്‍ മണ്ഡലം കമ്മിറ്റികള്‍ക്ക് കീഴില്‍ പ്രകടനവും പ്രതിഷേധ സംഗമവും നടന്നു. വിവിധയിടങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി, ഫ്രറ്റേണിറ്റി ജില്ല – മണ്ഡ ലം ഭാരവാഹികള്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!