തച്ചമ്പാറ: കാർഷിക ആവശ്യത്തിനായി കാഞ്ഞിരപ്പുഴ ഇടതു കനാ ൽ നാളെ (തിങ്കൾ) രാവിലെ തുറക്കും. ഒറ്റപ്പാലം താലൂക്കിലെ നെൽ കൃഷി കൊയ്ത്ത് കഴിഞ്ഞതിനുശേഷമാണ് കനാൽ തുറക്കുന്നത്. നെല്ല് അല്ലാത്ത കാർഷികവിളകൾ ഉണക്ക ഭീഷണി നേരിടുന്നതായ് പരാതിയുണ്ടായിരുന്നു. എന്നാൽ നെല്ല് കൊയ്യുന്ന അവസരത്തിൽ വെള്ളം വിടരുതെന്ന് കർഷകർ ആവശ്യപ്പെട്ടിരുന്നു. ഏകദേശം കൊയ്ത്ത് ജോലികൾ ഇന്നത്തോടെ പൂർത്തിയായി.കാർഷിക ആവ ശ്യങ്ങൾക്ക് പുറമേ കുടിവെള്ളത്തിനും കാഞ്ഞിരപ്പുഴ ജലം ഉപയോഗിക്കുന്നു.