മണ്ണാര്‍ക്കാട്:’വീണ്ടെടുക്കാം നവകേരളത്തിന്റെ പൊതുവിദ്യാഭ്യാ സം’ എന്ന മുദ്രാവാക്യവുമായി കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂ ണി യന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന വിദ്യാഭ്യാസ സംരക്ഷണ ജാഥയു ടെ പ്രചരണാര്‍ത്ഥം കെ.എസ്.ടി.യു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അധ്യാപക ഫുട്ബാള്‍ മേള ശ്രദ്ധേയമായി.യുവത്വത്തിന്റെ പ്രസരി പ്പുമായി വിവിധ ഉപജില്ലാ ടീമുകള്‍ ഉത്സാഹപൂര്‍വ്വം മാറ്റുരച്ച ടൂര്‍ണ മെന്റില്‍ മണ്ണാര്‍ക്കാട് ഉപജില്ലാ ടീം ജേതാക്കളായി.ചെര്‍പ്പുളശ്ശേരി ഉപജില്ലക്കാണ് രണ്ടാം സ്ഥാനം.

ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട് ഉദ്ഘാടനം ചെയ്തു.ജനറല്‍ സെക്രട്ടറി നാസര്‍ തേളത്ത് അധ്യക്ഷനായി.സംസ്ഥാന ജനറല്‍ സെ ക്രട്ടറി കരീം പടുകുണ്ടില്‍ ജേതാക്കള്‍ക്കുള്ള ട്രോഫികള്‍ വിതര ണം ചെയ്തു.ജില്ലാ ഭാരവാഹികളായ ഹംസത്ത് മാടാല,സി.ഖാലിദ്, ഒ.കുഞ്ഞുമുഹമ്മദ്,ടി.സത്താര്‍,സലീം നാലകത്ത്,കെ.എ.മനാഫ്, കെ.നൗഷാദ്,എ.അബൂബക്കര്‍,സി.പി.റിയാസ്,ടൂര്‍ണമെന്റ് കണ്‍ വീനര്‍ അല്‍ത്താഫ് മംഗലശ്ശേരി പ്രസംഗിച്ചു.20 ന് ജില്ലയിലെത്തുന്ന ജാഥക്ക് മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി,വല്ലപ്പുഴ,പട്ടാമ്പി എന്നിവിടങ്ങ ളില്‍ സ്വീകരണം നല്‍കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!