അഗളി:അട്ടപ്പാടി ആനവായ് ഊരില്‍ നിന്നും തുഡുക്കി – ഗലസി ഒമ്പ ത് കിലോമീറ്റര്‍ റോഡ് നിര്‍മാണത്തിന് ആവശ്യമായ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ തുക അനുവദിക്കാ ന്‍ നടപടി സ്വീകരിക്കുന്നതിന് പട്ടികവര്‍ഗ്ഗ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍ദ്ദേശം നല്‍കി . അഗളി ഇ.എം. എസ്. ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച പരാതി പരിഹാര അദാലത്തി ലാണ് നിര്‍ദേശം നല്‍കിയത്. ആനവായ് ഊരിലേയ്ക്ക് വൈദ്യുതി എത്തിക്കുന്നതുമായി ബന്ധപ്പെട്ട പരാതിയില്‍ കെ.എസ്.ഇ.ബി. മുഖാന്തിരം പ്രോപ്പോസല്‍ തയ്യാറാക്കി സമര്‍പ്പിച്ചിട്ടുള്ളതിനെ തുടര്‍ ന്ന് അണ്ടര്‍ഗ്രൗണ്ട് കേബിള്‍ വഴിയുള്ള വൈദ്യുതീകരണത്തിന് വനംവകുപ്പില്‍നിന്ന് അനുമതി ലഭ്യമാക്കുമെന്ന് ഡി.എഫ്. ഒ അറി യിച്ചു. തുടര്‍ നടപടി സ്വീകരിക്കുന്നതിന് പട്ടികവര്‍ഗ വകുപ്പ് പ്രിന്‍ സിപ്പല്‍ സെക്രട്ടറിയ്ക്കും ഡയറക്ടര്‍ക്കും മന്ത്രി നിര്‍ദ്ദേശം നല്‍കി. പുതൂര്‍ ഗ്രാമ പഞ്ചായത്ത് കടുകുമണ്ണ, മേലെ തുഡുക്കി, താഴെ തു ഡുക്കി, ഗലസി ഊര് നിവാസികള്‍ സമര്‍പ്പിച്ച പരാതിയിലാണ് തീരുമാനം.

ആനവായ് മുതല്‍ തുഡുക്കി – ഗലസി വരെയുള്ള ഒമ്പത് കിലോമീറ്റ റിലും മണ്‍ റോഡ് മാറ്റി റോഡ് വേണമെന്ന ആവശ്യമാണ് പുതൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ് നിവാസികള്‍ പരാതിയായി ഉന്നയിച്ചത്. റോഡും വൈദ്യുതിയും ഇല്ലാത്തതിനെ തുടര്‍ന്ന് ഉപ ജീവനം മാര്‍ഗവും കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം ഉള്‍പ്പെടെ തട സപ്പെടുന്നതുമായ സാഹചര്യത്തിലാണ് പ്രദേശവാസികള്‍ പരാതി സമര്‍പ്പിച്ചത്. അട്ടപ്പാടി നോഡല്‍ ഓഫീസറും ഒറ്റപ്പാലം സബ് കലക്ട റുമായ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നേര ത്തെ തന്നെ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. അട്ടപ്പാടിയില്‍ പുതിയ കെ.എസ്. ഇ. ബി. സബ്‌സ്റ്റേഷന്‍ ആരംഭിക്കുന്നതിന് തുടര്‍ നടപടി സ്വീകരിക്കുന്നതിനും മന്ത്രി നിര്‍ദേശം നല്‍കി. താഴെ തുഡുക്കി, മേലെ തുഡുക്കി, ഗലസി, കിണറ്റുകര , മുരുകള ഊരുകളിലേക്ക് വൈദ്യുതി എത്തിക്കാന്‍ വേണ്ട നടപടി വേണമെന്ന് അഭ്യര്‍ഥിച്ചു കൊണ്ടുള്ള കത്തിലാണ് തുടര്‍ നടപടിക്ക് നിര്‍ദേശം നല്‍കിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!