കുഴൽമന്ദം:സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നൂറിന കർമ്മ പരി പാടികളിൽ പട്ടികജാതി-പട്ടികവർഗ്ഗ വകുപ്പുമായി ബന്ധപ്പെട്ട 119 പദ്ധതികളിൽ ഭൂരിഭാഗവും യാഥാർഥ്യമാക്കിയെന്നും ശേഷിക്കു ന്നവ അടുത്ത രണ്ട് മാസത്തിനകം സാക്ഷാത്കരിക്കുമെന്നും മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. തരൂര്‍ മണ്ഡലത്തില്‍ നിര്‍മ്മാണം തുടങ്ങു ന്നതും പ്രവൃത്തി പൂര്‍ത്തീകരിച്ചതുമായ 52 പദ്ധതികളുടെ ഉദ്ഘാ ടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസം, ആരോഗ്യം, റോഡ്, പാലം, അങ്കണവാടികൾ, സംസ്ക്കാരിക സ്ഥാപ നങ്ങൾ തുടങ്ങി വിവിധ പദ്ധതികൾ തരൂർ മണ്ഡലത്തിൽ ഏറ്റെടു ത്ത് നടപ്പാക്കാനായി. കോയമ്പത്തൂർ-കൊച്ചി വ്യവസായ ഇടനാഴി യുടെ ഭാഗമായി 2000 കോടി ചെലവിൽ കണ്ണമ്പ്രയിൽ ആരംഭിക്കുന്ന വ്യവസായ പാർക്കിന് ആവശ്യമായ 500 ഏക്കർ ഭൂമിയിൽ 300 ഏക്ക ർ ഏറ്റെടുത്തു കഴിഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതിനായി 375 കോടി രൂപ കിഫ്ബിയിൽ നിന്നും കിൻഫ്ര മുഖേന ജില്ലാ കലക്റ്റർക്ക് കൈമാറി യിട്ടുണ്ട്. നിരവധി പേർക്ക് തൊഴിൽ നൽകുന്ന വ്യവസായ ശൃംഖല യാണ് ലക്ഷ്യം. വിനോദ സഞ്ചാര മേഖലയിൽ കൂടുതൽ സാദ്ധ്യതക ൾ മുന്നിൽ കണ്ട് ആരംഭിക്കുന്ന ക്രാഫ്റ്റ് വില്ലേജ് യാഥാർഥ്യമാകുന്ന തോടെ മണ്ഡലത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്നും മന്ത്രി പറഞ്ഞു.

തരൂരിൽ പോളിടെക്നിക്ക്, എഞ്ചിനീയറിങ് കോളേജുകൾ ആരം ഭിക്കുകയെന്നത് അടുത്ത ലക്ഷ്യമാണ്. വികസനത്തിൽ കക്ഷി രാഷ്ട്രീയം പാടില്ലെന്നും ഉദ്യോഗസ്ഥർക്കുള്ള പരിചയവും ജനപ്രതി നിധികൾക്കുള്ള ജനകീയ ബന്ധവും യോജിപ്പിച്ചു പ്രവർത്തിക്കാനാ കണമെന്നും മന്ത്രി കൂട്ടിചേർത്തു. കക്ഷി രാഷ്ട്രീയത്തിന് അതീത മായി തരൂർ മണ്ഡലം തനിക്ക് ഒപ്പം നിന്നത് മറക്കാനാവാത്ത അനു ഭവമാണെന്നും ഇത് മണ്ഡലത്തിനായി കൂടുതൽ കാര്യങ്ങൾ ചെയ്യാ ൻ പ്രേരിപ്പിക്കുന്നതായും മന്ത്രി പറഞ്ഞു.

12 കേന്ദ്രങ്ങളിലായി 24 പദ്ധതികളുടെ നിർമ്മാണ ഉദ്‌ഘാടനവും 28 പദ്ധതികളുടെ പൂർത്തീകരണ ഉദ്‌ഘാടനവുമാണ് നടന്നത്. കുഴൽ മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ദേവദാസ് അധ്യക്ഷനാ യി.ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, വട ക്കാഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജെ ഹുസൈ നാർ, കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമതി, പുതുക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഹസീന, തരൂർ പഞ്ചായത്ത് പ്രസിഡന്റ് ഇ.രമണി, കാവശ്ശേരി പ്രസിഡന്റ് സി രമേഷ്, കുത്തന്നൂർ പ്രസി ഡന്റ് സി.ടി സഹദേവൻ, പെരിങ്ങോട്ടുകുറുശ്ശി പ്രസിഡന്റ് രാധാ മുരളി, കോട്ടായി പ്രസിഡന്റ് എ. സതീഷ്, അസി. എക്സി. എഞ്ചിനീ യർ കെ.പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!