പാലക്കാട്: ജില്ലയുടെ കാര്‍ഷിക സംസ്‌ക്കാരവും സംഗീത പാരമ്പ ര്യവും സാംസ്‌ക്കാരിക തനിമയും സംരക്ഷിക്കപ്പെടുന്നതിന് ജില്ലാ പൈതൃക മ്യൂസിയം സഹായിക്കുമെന്ന് തുറമുഖ പുരാവസ്തു, മ്യൂസി യം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കല്‍പ്പാത്തിയി ല്‍ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയ ജില്ലാ പൈതൃക മ്യൂസിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചരിത്ര ഭൂമിയി ലൂടെ യാഥാര്‍ഥ്യമായ മ്യൂസിയം കേരളത്തിന് അഭിമാനിക്കാന്‍ വക നല്‍കുന്നതാണ്. ഇതിനായി സാംസ്‌ക്കാരിക മന്ത്രിയെന്ന നിലയില്‍ എ.കെ ബാലന്‍ നടത്തിയ ഇടപെടലുകളാണ് പാലക്കാട് ജില്ലാ പൈ തൃക മ്യൂസിയം സാക്ഷാത്ക്കരിച്ചതിന് പിന്നിലെന്നും മന്ത്രി കൂട്ടി ച്ചേര്‍ത്തു.
ഓരോ ജില്ലയുടെയും സാംസ്‌ക്കാരിക പൈതൃകങ്ങള്‍ ശേഖരിച്ച് സൂക്ഷിച്ചു വരുംതലമുറക്ക് കൈമാറാനാണ് എല്ലാ ജില്ലകളിലും പൈതൃക മ്യൂസിയം പദ്ധതിക്ക് സര്‍ക്കാര്‍ രൂപം കൊടുത്തിട്ടുള്ളതെ ന്ന് പരിപാടിയില്‍ അധ്യക്ഷനായ മന്ത്രി എ കെ ബാലന്‍ പറഞ്ഞു. ജില്ലയ്ക്ക് മഹാശിലയുഗം മുതലുള്ള മനുഷ്യവാസത്തിന്റെ അവ ശേഷിപ്പുകളുടെ വന്‍ ശേഖരമുണ്ട്. ആദിമ നിവാസികളുടെ വൈ വിധ്യമുള്ള പൈതൃകവും ഇവിടെ നിലനില്‍ക്കുന്നു. നാട് പുരോ ഗതിയിലേക്ക് കുതിക്കുമ്പോള്‍ നമ്മുടെ പൈതൃകങ്ങള്‍ ആരാരും അറിയപ്പെടാതെ, അവഗണിക്കപ്പെടരുത് എന്നാണ് സംസ്‌ക്കാരത്തെ സ്‌നേഹിക്കുന്ന സമൂഹവും ജനതയും ചിന്തിക്കുകയെന്ന് മന്ത്രി ഓര്‍മിപ്പിച്ചു.
മ്യൂസിയത്തിലെ വാദ്യോപകരണങ്ങള്‍ കാണുന്നതിനോടൊപ്പം അവയുടെ ശബ്ദങ്ങള്‍ ശ്രവിക്കുന്നതിനുമുള്ള സൗകര്യവും സജീ കരിച്ചിട്ടുണ്ട്. ഓരോ ജില്ലയുടെയും ഏറ്റവും പ്രകടമായ പൈതൃ കങ്ങളെയും കേന്ദ്രീകരിച്ച് ആ ജില്ലയുടെ കഥ പറയുന്ന രീതി യിലാണ് മ്യൂസിയം ക്രമീകരിച്ചിട്ടുള്ളത്. സംഗീതം, ഉത്സവങ്ങള്‍, കാര്‍ഷിക പാരമ്പര്യങ്ങള്‍, പൊറോട്ട് നാടകം തുടങ്ങിയവ പ്രതി മകളായും ചുവര്‍ ചിത്രങ്ങളായും മ്യൂസിയത്തില്‍ ഒരുക്കിയിട്ടുണ്ട്. അപൂര്‍വ്വമായ വാദ്യോപകരണങ്ങള്‍ ഗ്ലാസ് കൂടുകള്‍ക്ക് അകത്താണ് സജ്ജീകരിച്ചിട്ടുള്ളത്.
പുരാവസ്തു പുരാരേഖ, മ്യൂസിയം അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ. വേണു ആമുഖ പ്രഭാഷണം നടത്തി. കേരളം ചരിത്ര പൈതൃക മ്യൂസിയം ഡയറക്ടര്‍ ആര്‍. ചന്ദ്രന്‍പിള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുരാരേഖ വകുപ്പ് ഡയറക്ടര്‍ ജെ. രജികുമാര്‍,മ്യൂസിയം- മൃഗശാലാ വകുപ്പ് ഡയറക്ടര്‍ എസ്. അബു, കേരള ഫോക്ക്ലോര്‍ അക്കാദമി സെ ക്രട്ടറി കീച്ചേരി രാഘവന്‍, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ.ദിനേശന്‍, പുരാവസ്തു വകുപ്പ് കണ്‍സര്‍വേഷന്‍ ഓഫീസര്‍ എസ്. ജെയ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.