മണ്ണാര്‍ക്കാട്:വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓട്ടോ ടാക്സി ഡ്രൈ വേഴ്സ് യൂണിയന് സിഐടിയു മണ്ണാര്‍ക്കാട് ഹെഡ് പോസ്റ്റ് ഓഫീ സിന് മുന്നില്‍ ധര്‍ണ നടത്തി.ഡിവിഷന് സെക്രട്ടറി കെപി മസൂദ് ഉദ്ഘാടനം ചെയ്തു.ഓട്ടോ ടാക്സി യൂണിയന് ഡിവിഷന് സെക്രട്ടറി ടി.ദാസപ്പന് അധ്യക്ഷനായി.സിഐടിയു ഡിവിഷന് ജോയിന്റ് സെ ക്രട്ടറി ഹക്കീം മണ്ണാര്‍ക്കാട്,ഓട്ടോ ടാക്സി ഡ്രൈവേഴ്സ് യൂണിയന് നേതാക്കളായ ശശിധരന്, സുന്ദരന്‍, റിയാസ്, മോഹന്‍ദാ സ്,ശശി നെല്ലിപ്പുഴ,പ്രജീഷ്,തുടങ്ങിയവര്‍ സംസാരിച്ചു.
മോട്ടോര്‍ വാഹന വ്യവസായത്തെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടുകള്‍ റദ്ദാക്കുക,പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധ ന പിന്‍വലിക്കുക,15 വര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ ലൈസ ന്‍സ് (പെര്‍മിറ്റ്) പുതുക്കുന്നത് ഒഴിവാക്കിയ തീരുമാനം പിന്‍വലി ക്കുക,ചെറുകിട വാഹനങ്ങള്‍ക്ക് ജിപിഎസ് സംവിധാനം നടപ്പിലാ ക്കുന്ന സമ്പ്രദായം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്ന യിച്ചാ യിരുന്നു സമരം.പ്രഭാകരന് കെവി സ്വാഗതവും സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.