മണ്ണാര്‍ക്കാട്:രാസപദാര്‍ത്ഥങ്ങളൊന്നും ഉപയോഗിക്കാത്ത ശുദ്ധമായ എല്ലാ കടല്‍മത്സ്യങ്ങളും ലഭ്യമാകുന്ന സര്‍ക്കാര്‍ സംവിധാനമായ മത്സ്യഫെഡിന്റെ ഫിഷ്മാര്‍ട്ട് മണ്ണാര്‍ക്കാടും തുറന്ന് പ്രവര്‍ത്തനമാരം ഭിക്കുന്നു.മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് നടപ്പിലാ ക്കുന്ന നാട്ടുചന്തയുടെ ആദ്യഘട്ടം എന്ന നിലയിലാണ് മത്സ്യഫെഡി ന്റെ ഫിഷ് സ്റ്റാള്‍ ആരംഭിക്കുന്നതെന്ന് ബാങ്ക് പ്രസിഡന്റ് അഡ്വ. കെ.സുരേഷ് വാര്‍ത്താ സ്‌മ്മേളനത്തില്‍ അറിയിച്ചു.ബാങ്ക് നേരിട്ട് നടത്തുന്ന ബീഫ് സ്റ്റാള്‍,മട്ടണ്‍സ്റ്റാള്‍,ചിക്കന്‍ സ്റ്റാള്‍ എന്നിവയും താ ത്കാലികമായി നിര്‍മ്മിച്ച സ്റ്റാളുകളില്‍ ഇതോടൊപ്പം പ്രവര്‍ത്തന മാരംഭിക്കം.ഫിഷ്മാര്‍ട്ടിന്റെ ഉദ്ഘാടനം ഫെബ്രുവരി 12ന് രാവിലെ 9 മണിക്ക് ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ഓണ്‍ലൈ നില്‍ നിര്‍വ്വഹിക്കും.സഹകരണ -ടൂറിസം വകുപ്പ് മന്ത്രി കടകംപ ള്ളി സുരേന്ദ്രന്‍ അധ്യക്ഷനാകും.സ്റ്റാളുകളുടെ ഉദ്ഘാടനം പി.കെ ശശി എംഎല്‍എ നിര്‍വ്വഹിക്കും.സഹകരണ സംഘം ജോയിന്റ് രജി സ്ട്രാര്‍ അനിത ടി ബാലന്‍ ആദ്യവില്‍പ്പന നിര്‍വ്വഹിക്കും
മത്സ്യ അച്ചാറുകള്‍,ചെമ്മീന്‍ അച്ചാറുകള്‍,വിവിധതരം മത്സ്യ കറി ക്കൂട്ടുകള്‍,ചെമ്മീന്‍ ചമ്മന്തിപ്പൊടി,ഫിഷ്‌ഫ്രൈ മസാല തുടങ്ങിയ മത്സ്യഫെഡിന്റെ എല്ലാ ഉത്പനങ്ങളും കുടുംബശ്രീ മുഖാന്തിരം വീടുകളില്‍ വളര്‍ത്തുന്ന ഹോര്‍മോണുകളോ കൃത്രിമ ആഹാരങ്ങ ളോ നല്‍കാത്ത ക്രോയിലര്‍ ചിക്കനും,മായം കലരാത്ത ബീഫും ശുദ്ധമായ മട്ടണും സ്റ്റാളില്‍ ലഭ്യമാകും.മുനമ്പം,പൊന്നാനി ഹാര്‍ ബറുകളില്‍ നിന്നാണ് മത്സ്യങ്ങള്‍ എത്തിക്കുക.കുടുംബശ്രീ മുഖേന ഇതിനകം പതിനായിരത്തോളം കോഴികള്‍ ഉത്പാദിപ്പിച്ചിട്ടുണ്ട്. സ്റ്റാളുകളില്‍ വില്‍ക്കുന്ന മത്സ്യത്തിന്റേയും മാംസത്തിന്റേയും ഗുണമേന്‍മയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമുണ്ടാ കില്ലെ ന്നും ഡോര്‍ഡെലിവറി സൗകര്യം ലഭ്യമാണെന്നും സെക്രട്ടറി എം പുരുഷോത്തമന്‍ പറഞ്ഞു.
നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച് റൂറല്‍ ബാങ്ക് നടപ്പിലാക്കുന്ന നാട്ടുചന്തയുടെ നിര്‍മാണ പ്രവര്‍ത്തന ങ്ങള്‍ ബാങ്ക് ഹെഡ് ഓഫീസിന് സമീപം ബാങ്കിന്റെ ഉടമസ്ഥതയി ലുളള സ്ഥലത്ത് ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. കാര്‍ഷി കോല്‍പ്പന്ന സംഭരണ കേന്ദ്രം,വാഷ് ആന്‍ഡ് പാക്ക് ഹൗസ്,ശീതീക രിച്ച സംഭരണശാല,പഴം പച്ചക്കറി,മത്സ്യം,മാസം,മുട്ട,പാല്‍,പാല്‍ ഉല്‍പ്പന്നങ്ങള്‍,പലവ്യഞ്ജനങ്ങള്‍,നാടന്‍ ഭക്ഷണശാല,കാര്‍ഷിക ചന്ത എന്നിവയെല്ലാം നാട്ടുചന്തയിലൂടെ ഒരു കുടക്കീഴില്‍ സജ്ജ മാക്കുകയെന്നതാണ് ബാങ്കിന്റെ ലക്ഷ്യം.വാര്‍ത്താ സമ്മേളന ത്തി ല്‍ ബാങ്ക് ഡയറക്ടര്‍മാരായ ശിവശങ്കരന്‍,പി.കെ.ഉമ്മര്‍ തുടങ്ങിയ വരും പങ്കെടുത്തു.