ഷൊര്‍ണൂര്‍:മൂന്ന് മാസത്തോളമായി വിവാഹ സർട്ടിഫിക്കറ്റി നു വേണ്ടി വല യുന്ന മുതുതല പഞ്ചായത്തിലെ കൊടുമുണ്ട സ്വദേശി കളായ മണി കണ്ഠൻ- ജമുന ദമ്പതികൾക്ക് ആശ്വാസമായി പരാതി പരിഹാര അദാലത്ത്. മൂന്ന് മാസം മുൻപ് വിവാഹം കഴിഞ്ഞിട്ടും ഭാര്യയായ ജമുനക്കെതിരെ ലഭിച്ച പരാതിയെ തുടർന്ന് സർട്ടിഫി ക്കറ്റ് ലഭി ക്കുന്നില്ല എന്ന പരാതിയുമായാണ് കാഴ്ചയില്ലാത്ത മണി കണ്ഠൻ എന്ന വിരമിച്ച സർക്കാർ ഉദ്യോഗസ്ഥൻ എത്തിയത്. ജമുന യുടെത് രണ്ടാം വിവാഹമാണ്. എന്നാൽ പരാതിയിൽ പരാതിക്കാ രൻ്റെ വിവരങ്ങൾ ഇല്ലാത്തതിനാൽ പരാതി പരിഗണിക്കേണ്ടതില്ല എന്നും സർട്ടിഫി ക്കറ്റ് നൽകണമെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി മുതുതല പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ഇത്പ്രകാരം നാളെ രാവിലെ സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന ഉറപ്പിലാണ് ദമ്പതികൾ മടങ്ങിയത്.