ഷൊര്‍ണൂര്‍: ജീവിതം ഒരു രീതിയിലും മുന്നോട്ടു പോവില്ലെന്ന അവ സ്ഥയിലായിരുന്നു അംബുജാക്ഷിയമ്മ.ഒറ്റപ്പാലം കൂനത്തറ സ്വദേശി അബുജാക്ഷിയമ്മയ്ക്ക് ഷൊര്‍ണൂരില്‍ നടന്ന ഒറ്റപ്പാലം – പട്ടാമ്പി താലൂക്കുകളുടെ സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിലൂ ടെ ലഭിച്ചത് സന്തോഷത്തിലേറെ പ്രതീക്ഷകളാണ്. സഹായിക്കാന്‍ ആരുമില്ലാതെ സാമൂഹിക സുരക്ഷ പെന്‍ഷന്‍ കൊണ്ട് മാത്രം ജീവി ക്കുന്ന 76 കാരിയായ അംബുജാക്ഷിയ്മ്മക്ക് റേഷന്‍ കാര്‍ഡ് ഇല്ലാ ത്തത് കൊണ്ട് തന്നെ യാതൊരു സഹായവും ഇതുവരെ കിട്ടിയിരു ന്നില്ല. കോവിഡ് കാലത്ത് ഭക്ഷ്യധാന്യ കിറ്റ് പോലും ലഭിക്കാതെ ഏറെ ബുദ്ധിമുട്ടി ജീവിക്കുകയായിരുന്നു. താമസിക്കുന്ന കുടുംബ വീട്ടില്‍ നിന്നും ബന്ധുക്കള്‍ ഇറക്കിവിടുമെന്നായതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായ അംബുജാക്ഷിയമ്മ അയ ല്‍വാസിയുടെ സഹായത്തോടെയാണ് അദാലത്തില്‍ നേരിട്ട് പരാതിയുമായി എത്തുന്നത്.
ആധാറോ ഫോട്ടോയോ മറ്റൊരു വിവര ങ്ങളും ഇല്ലാതെ നേരിട്ട് അപേക്ഷയുമായി മാത്രം അദാലത്തില്‍ എത്തിയ അംബുജാക്ഷി യമ്മയെ കണ്ട മന്ത്രി വി.എസ്. സുനില്‍ കുമാര്‍ നേരിട്ടിടപെട്ട് അദാ ലത്തില്‍ വെച്ചുതന്നെ ഫോട്ടോ എടുപ്പി ച്ച്, ആധാര്‍ പരിശോ ധന നടത്തി ആശ്രയ കാര്‍ഡ് അരമണിക്കൂ റിനകം നല്‍കുക യായി രുന്നു. മറ്റൊരാളുടെ സഹായമില്ലാതെ നടക്കാന്‍ പോലും കഴിയാത്ത ആരോഗ്യപ്രശ്‌നങ്ങളുള്ള അംബുജാ ക്ഷിയമ്മയ്ക്ക് റേഷന്‍ കാര്‍ഡ് ലഭിച്ചത് ഏറെ ആശ്വസമായി രി ക്കുകയാണ്. ആരും ഇറക്കി വിടാതെ താമസിക്കാവുന്ന ഒരു വീടാണ് അംബുജാക്ഷി യമ്മയുടെ ഇനിയുള്ള ആഗ്രഹം അതിനായി മന്ത്രി യ്ക്ക് അപേ ക്ഷയും നല്‍കിയിട്ടുണ്ട്.