മണ്ണാര്‍ക്കാട്:ബ്ലോക്ക് പഞ്ചായത്ത് വജ്രജൂബിലി ഫെല്ലോഷിപ്പ് ക്ലസ്റ്റര്‍ തല ഉപദേശക സമിതി രൂപീകരിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് അഡ്വ.സി.കെ.ഉമ്മുസല്‍മ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസി ഡന്റ് മുഹമ്മദ് ചെറൂട്ടി അധ്യക്ഷനായി.സാഹിത്യകാരന്‍ കെപി എസ് പയ്യനെടം,നാടക പ്രവര്‍ത്തകര്‍ അരിയൂര്‍ രാമകൃഷ്ണന്‍ എന്നി വര്‍ മുഖ്യാതിഥികളായിരുന്നു.

സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ തങ്കം മഞ്ചാടിക്കല്‍, കെ.പി. ബുഷ്‌റ,ജോയിന്റ് ബിഡിഒ നാരായണന്‍കുട്ടി,ക്ലബ്ബ് കോര്‍ഡിനേറ്റര്‍ അബു വറോടന്‍, യൂത്ത് കോര്‍ഡിനേറ്റര്‍ മുജീബ് മല്ലിയില്‍, കലാമ ണ്ഡലം സന്തോഷ്, കലാനിലയം രാജീവ്, കലാമണ്ഡലം ഗായത്രി, കലാമണ്ഡലം ജയപ്രസാദ്, കിരണ്‍പ്രസാദ് അലനല്ലൂര്‍,സദനം ജിതി ന്‍ എന്നിവര്‍ സംസാരിച്ചു.വജ്രജൂബിലി ഫെല്ലോഷിപ്പ് ബ്ലോക്ക് കണ്‍ വീനര്‍ അനീഷ് മണ്ണാര്‍ക്കാട് സ്വാഗതവും കലാമണ്ഡലം സന്തോഷ് നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!