കുമരംപുത്തൂര്‍:രോഗാവസ്ഥ രോഗിയുടെ കുറ്റമല്ല, രോഗീപരിചര ണം സമൂഹത്തിന്റെ ബാധ്യതയാണ് എന്ന സന്ദേശവുമായി കുമരം പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭി മുഖ്യത്തില്‍ പുതിയ പാലിയേറ്റീവ് വളണ്ടിയര്‍ മാര്‍ക്കുള്ള പരിശീ ലനം നടത്തി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു.സന്നദ്ധ പാലിയേറ്റീവ് പ്രവര്‍ത്തകരുടെ മലപ്പുറം ജില്ലാ കോര്‍ ഡിനേറ്റര് അബ്ദുള്‍ കരീം വാഴക്കാട്, നഴ്സിങ്ങ് ഓഫീസര്‍ അനിത എന്നിവര്‍ വിഷയാവതരണം നടത്തി.സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് സഹദ് അരിയൂര്‍, പഞ്ചായത്ത് അംഗം രാജന് ആമ്പാടത്ത്, ഇന്സ്പെ ക്ടര്‍ റ്റോംസ് വര്‍ഗീസ്.ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ് ,
എന്നിവര്‍ സംസാരിച്ചു.മെഡിക്കല്‍ ഓഫീസര്‍ ഡോ അബ്ദുള്‍ റഷീദ് സ്വാഗതവും കമ്മ്യൂണിറ്റി നഴ്സ് സീനത്ത് നന്ദിയും പറഞ്ഞു.