ചിറ്റൂര്‍:കര്‍ഷകനെ ഒരു ജനപ്രതിനിധിയെ പോലെ രാഷ്ട്ര സേവ കനായി കാണുന്നതാണ് സര്‍ക്കാര്‍ നയമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി.കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകു പ്പിന്റെ ജില്ലാതല കര്‍ഷക അവാര്‍ഡ് വിതരണവും മികച്ച വിജ്ഞാ ന വ്യാപന ഉദ്യോഗസ്ഥര്‍ക്കുള്ള അവാര്‍ഡ് വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.കോവിഡ് കാലത്ത് രാജ്യത്തെ അന്നമൂട്ടാന്‍ പ്രയത്‌നിച്ചത് കര്‍ഷകരാണ്.അവകാശലാഭമെന്ന ആശ യത്തിനായി കര്‍ഷകരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും പ്രവര്‍ത്തി ക്കണം.കൃഷിക്കാരനും കൃഷി വകുപ്പും ഒരു കുടുംബമാണ്. ഒരാള്‍ തകര്‍ന്നാല്‍ മുഴുവന്‍ തകരും. ഇരുവരും തമ്മില്‍ മികച്ച ബന്ധം നിലനിര്‍ത്തുന്ന സമീപനം വേണം. കര്‍ഷകന്‍ വിളവിറക്കുന്നത് വിപണിയിലെ സാധ്യതകള്‍ മനസിലാക്കിയാവണം. മൂല്യവര്‍ധിത ഉത്പന്നങ്ങളില്‍ നിന്നും ലാഭവിഹിതം കര്‍ഷകന് ലഭിക്കണം. ശാ സ്ത്രീയമായ ക്യഷി രീതികള്‍ നടപ്പാക്കി വരുമാനം ഉറപ്പാക്കാനാ വണം.ജലസേചനം ഉറപ്പാക്കിയതിലൂടെ അഞ്ചുവര്‍ഷത്തിനിടയില്‍ സംസ്ഥാനത്തൊട്ടാകെ 85000 ഹെക്റ്റര്‍ കൃഷി അധികമായി വ്യാപി പ്പിക്കാന്‍ കഴിഞ്ഞു.കൃഷിയിലേക്ക് യുവാക്കള്‍ കടന്നുവരുന്നില്ല എന്ന അവസ്ഥയ്ക്ക് ഈ സര്‍ക്കാര്‍ മാറ്റം ഉണ്ടാക്കിയതായി മന്ത്രി പറഞ്ഞു.
2019- 20 വര്‍ഷത്തെ സംസ്ഥാന കര്‍ഷക അവാര്‍ഡ് ജേതാക്കളെ ആദ രിച്ചു. ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. മുരുകദാസ് അധ്യക്ഷയായി.പല്ലശ്ശന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സായി രാധ, പട്ടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശിവദാസ്, വാര്‍ഡ് അംഗം അനിത കുട്ടപ്പന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പ്രസാദ് മാത്യു, മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.എം നൂറുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് 2019 – 20 വര്‍ഷത്തില്‍ നടപ്പാക്കിയ വിവിധ പദ്ധതികള്‍ പ്രകാരം ജില്ലയില്‍ സമഗ്ര വിക സന പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച മികച്ച കര്‍ഷകര്‍, മികച്ച പച്ചക്കറി ക്ലസ്റ്റര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, മികച്ച മട്ടുപ്പാവ് കൃഷി, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു ള്ള അവാര്‍ഡുകള്‍ മന്ത്രി വിതരണം ചെയ്തു.
അവാര്‍ഡ് വിഭാഗം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവര്‍ യഥാക്രമം
കൃഷി ഓഫീസര്‍ : എം.എസ്. റീജ പല്ലശ്ശേന കൃഷിഭവന്‍, ജൂലി ജോര്‍ജ് തരൂര്‍ കൃഷിഭവന്‍, പി. ഗിരിജ മണ്ണാര്‍ക്കാട് കൃഷിഭവന്‍.
കൃഷി അസിസ്റ്റന്റ്: വിജുമോന്‍ എലപ്പുള്ളി കൃഷിഭവന്‍, ടിന്‍സി ജോണ്‍ ആലത്തൂര്‍ കൃഷിഭവന്‍, എ. ഷീല കരിമ്പ കൃഷി ഭവന്‍.
മികച്ച കര്‍ഷകന്‍: ആര്‍. മോഹന്‍ രാജ് വടകരപ്പതി, അബ്ദുല്‍ അസീസ് കൊല്ലങ്കോട്, സി.എം. ജയ്‌സണ്‍ കുമരംപുത്തൂര്‍.
മികച്ച പച്ചക്കറി ക്ലസ്റ്റര്‍: പള്ളിപ്പുറം എ ഗ്രേഡ് ക്ലസ്റ്റര്‍, വടകരപ്പതി തേനംപതി പച്ചക്കറി ക്ലസ്റ്റര്‍.
മികച്ച വിദ്യാഭ്യാസ സ്ഥാപനം :
പല്ലാവൂര്‍ തളൂര്‍ ഇ. കെ. ഇ. എം. യു. പി സ്‌കൂള്‍,
കിഴക്കഞ്ചേരി മപ്പാട് ചാമിയാര്‍ എയ്ഡഡ് അപ്പര്‍ പ്രൈമറി സ്‌കൂള്‍, പൊറ്റശ്ശേരി ജി.എച്ച് എസ്.എസ്.
മികച്ച സ്ഥാപനമേധാവി :
ടി. കെ.മുഹമ്മദ് പി. കെ. എച്ച്. എം. ഒ. യു. പി സ്‌കൂള്‍ എടത്തനാട്ടുകര,
ആര്‍. പ്രതീഷ് കുമാര്‍ തളൂര്‍ ഇ. കെ. ഇ. എം. യു. പി സ്‌കൂള്‍.
മികച്ച അധ്യാപിക: കെ.ലീല തളൂര്‍ ഇ.കെ.ഇ.എം. യു. പി സ്‌കൂള്‍,
ഒ. എസ്. നീന കിഴക്കഞ്ചേരി മപ്പാട് ചാമിയാര്‍ എയ്ഡഡ് അപ്പര്‍ പ്രൈമറി സ്‌കൂള്‍.
മികച്ച വിദ്യാര്‍ത്ഥി: പി.കെ മുഹമ്മദ് അന്‍ഷിഫ് എച്ച്. എം. ഒ. യു. പി സ്‌കൂള്‍ എടത്തനാട്ടുകര, എസ്.അക്ഷയ തളൂര്‍ ഇ. കെ. ഇ. എം. യു. പി. സ്‌കൂള്‍, ബേസില്‍ ബേബി കിഴക്കഞ്ചേരി മപ്പാട് ചാമിയാര്‍ എയ്ഡഡ് അപ്പര്‍ പ്രൈമറി സ്‌കൂള്‍.
ഓണത്തിന് ഒരു മുറം പച്ചക്കറി: എം.കെ. ഹരിദാസന്‍ കല്ലടിക്കോട്.
മികച്ച മട്ടുപ്പാവ് കൃഷി :സൈദ ഷാഹുല്‍, ചുള്ളിയങ്കല്‍, കുലുക്കല്ലൂര്‍.
മികച്ച കൃഷി അസിസ്റ്റന്റ്: ആര്‍. റാണിപ്രിയ കോട്ടോപ്പാടം കൃഷിഭവന്‍, എം. സംഗീത തരൂര്‍ കൃഷിഭവന്‍.
മികച്ച പൊതുമേഖലാ സ്ഥാപനം : ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, കൊഴിഞ്ഞാമ്പാറ