മണ്ണാര്‍ക്കാട്:സംയുക്ത ട്രേഡ് യൂണിയന് സമര സമിതിയുടെ നേതൃ ത്വത്തില്‍ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മണ്ണാ ര്‍ക്കാട് പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.എസ്ടിയു ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.നാസര്‍ കൊമ്പത്ത് ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി പി മനോമോഹനന്‍ അധ്യക്ഷനായി.വിവിധ തൊഴിലാളി സംഘടന നേതാക്കളായ കൃഷ്ണകുമാര്‍,കെപി മസൂദ്,അയ്യപ്പന്,നാസര്‍ പാതാക്കര, അരുണ്‍ കുമാര്‍,ഹക്കീം മണ്ണാര്‍ക്കാട്,പി ദാസന് എന്നിവര്‍ സംസാരിച്ചു. പിആര്‍ സുരേഷ് സ്വാഗതവും ഹൈദരലി നന്ദിയും പറഞ്ഞു.