മണ്ണാര്‍ക്കാട്:ഫുട്‌ബോള്‍ അസോസിയേഷന്റെ നേതൃത്വത്തിലുള്ള മറഡോണ അനുസ്മരണ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് ആശുപത്രിപ്പടിയിലെ ഗോള്‍ഡന്‍ ബൂട്ട് ടര്‍ഫില്‍ തുടക്കമായി. നഗര സഭ ചെയര്‍മാന്‍ ഫായിദ ബഷീര്‍ ഉദ്ഘാടനം ചെയ്തു.എംഎഫ്എ പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ചെറൂ ട്ടി മുഹമ്മദ് അധ്യക്ഷനായി.വാര്‍ഡ് കൗണ്‍സിലര്‍ മുഹമ്മദ് ഇബ്രാ ഹിം മുഖ്യാതിഥിയായിരുന്നു.അസോസിയേഷന്‍ ഭാരവാഹികളായ ഡിലൈറ്റ് ഇബ്രാഹിം,കെപി സലീം തുടങ്ങിയവര്‍ സംസാരിച്ചു.
ടൗണ്‍ ക്ലബ്ബ് തച്ചമ്പാറയും ബ്ലൈസ് പാലക്കാഴിയും തമ്മില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ ബ്ലൈസ് പാലക്കാഴി വിജയിച്ചു.രണ്ടാം ദിന ത്തില്‍ വൈസിസി പാറശ്ശീരിയും ഒബേ ബെയ്ക്ക് ഞെട്ടര ക്കടവും തമ്മില്‍ ഏറ്റുമുട്ടുമെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഫിറോസ് ബാബു അറിയിച്ചു.പ്രാദേശികമായ എട്ട് ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ മാറ്റുരക്കുന്നത്.എല്ലാ ദിവസവും രാത്രി എട്ട് മുതല്‍ ഒമ്പത് വരെയാണ് മത്സരം.