മണ്ണാര്‍ക്കാട്:ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും ഉടനടി പരിഹാരം ലക്ഷ്യമിട്ട് മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുന്ന ‘സാന്ത്വന സ്പര്‍ശം’ ജില്ലാതല പരാതി പരിഹാര അദാലത്തിലേക്ക് ജില്ലയില്‍ ഇതുവരെ ലഭിച്ചത് 1000ലേറെ പരാതികള്‍. ഇതില്‍ 670 പരാതികള്‍ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.പരാതികള്‍ നാളെ വൈകീട്ട് അഞ്ച് മണി വരെ സമര്‍ പ്പിക്കാം.
പോലീസ്, ദുരന്തനിവാരണം, ലാന്‍ഡ് ട്രൈബ്യൂണല്‍, ലൈഫ് മിഷ ന്‍ എന്നിവ ഒഴികെയുള്ള പരാതികളാവും പരിഗണിക്കുക. പരാതി കള്‍ നേരിട്ടോ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ സമര്‍പ്പിക്കാം. നേ രിട്ട് സമര്‍പ്പിക്കുന്നവര്‍ cmo.kerala.gov.in മുഖേനയാണ് പരാതി കള്‍ സമര്‍പ്പിക്കേണ്ടത്. അദാലത്ത് ദിവസങ്ങളില്‍ നേരിട്ടെ ത്തിയും പരാതികള്‍ നല്‍കാം.ഫെബ്രുവരി എട്ട്, ഒമ്പത്, 11 തീയ തികളില്‍ മന്ത്രിമാരായ എ.കെ. ബാലന്‍, കെ. കൃഷ്ണന്‍കുട്ടി, വി.എസ്. സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരിക്കും ജില്ലയില്‍ അദാ ലത്ത് നടക്കുക.
പാലക്കാട്, ചിറ്റൂര്‍, ആലത്തൂര്‍ താലൂക്കുകളിലെ അദാലത്ത് ഫെബ്രു വരി എട്ടിന് ജില്ലാ പഞ്ചായത്ത് ഹാളിലും ഒറ്റപ്പാലം, പട്ടാമ്പി താലൂ ക്കുകളിലെ അദാലത്ത് ഫെബ്രുവരി ഒമ്പതിന് ഷൊര്‍ണൂര്‍ ഗസീബ് ഹെറിറ്റേജിലും മണ്ണാര്‍ക്കാട് താലൂക്കിലെ അദാലത്ത് ഫെബ്രുവരി 11ന് അഗളി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലുമായിരിക്കും നടക്കുക.