മണ്ണാര്‍ക്കാട്:സംസ്ഥാനത്തെ ഏറ്റവും മികച്ച ജെആര്‍സി യൂണിറ്റ് കൗണ്‍സിലര്‍ക്കുള്ള ഇന്ത്യന്‍ റെഡ് ക്രോസ് അവാര്‍ഡ് മണ്ണാര്‍ക്കാട് കെടിഎം ഹൈസ്‌കൂളിലെ ചിത്രകലാ അധ്യാപകനായിരുന്ന നൂര്‍ മൂഹമ്മദിന്.സാമൂഹിക നവീകരണ പ്രവൃത്തികളിലുള്‍പ്പടെ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതാണ് നൂര്‍മുഹമ്മദിനെ അവാര്‍ഡിന് അര്‍ ഹനാക്കിയതെന്ന് ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി ചെയര്‍മാന്‍ യു കൈലാസ് മണി അറിയിച്ചു.
1987ല്‍ ജോലിയില്‍ പ്രവേശിച്ചത് മുതല്‍ പാഠ്യഅനുബന്ധ പ്രവര്‍ ത്തനങ്ങള്‍ക്കും സമൂഹനന്മക്കുമായിമികച്ച പ്രവര്‍ത്തനം കാഴ്ച വെ ക്കാന്‍ സാധ്യമായ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.കാരുണ്യ പ്രവ ര്‍ത്തന ങ്ങളിലും പ്രകൃതി സംരക്ഷണത്തിലുമെല്ലാം ശ്രദ്ധാലുവാണ്. സ്വന്തം കയ്യില്‍ നിന്നടക്കം പണം ചെലവഴിച്ചാണ് പലപ്പോഴും സേവ നം പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്.’വെള്ളരിപ്രാവുകളും ചങ്ങാ തിയും’ എന്ന മലയാളത്തിലെ സമ്പൂര്‍ണ പ്രവര്‍ത്തന ഡോ ക്യൂമെ ന്ററിയുംവീഡിയോ സംഗീത ആല്‍ബവും നൂര്‍ മുഹമ്മ ദിന്റെ നേതൃത്വത്തില്‍ പുറത്തിറക്കിയിരുന്നു.
വര്‍ഷങ്ങളായി സബ്ജില്ല ജെ ആര്‍ സി കോര്‍ഡിനേറ്റര്‍,വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി,റെവന്യൂ ജില്ലാ ജോ.സെക്രട്ടറി തുടങ്ങിയ നില യില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2016-17 വര്‍ഷത്തില്‍ പാലക്കാട് ജില്ലയിലെ ഏറ്റവും മികച്ച ജെആര്‍സി യൂണിറ്റ് കൗണ്‍സിലര്‍ക്കുള്ള ഇന്ത്യന്‍ റെഡ് ക്രോസ്സ് പുരസ്‌കാരവും,2019-20 ല്‍ ജില്ലയിലെ മികച്ച ഹരിത സേന പ്രവത്തന അംഗീകാരവും ലഭിച്ചിട്ടുണ്ട്.മുണ്ടൂര്‍ സ്വദേശി യാണ്.ഈ വര്‍ഷമാണ് നൂര്‍ മുഹമ്മദ് വിരമിച്ചത്.