മണ്ണാര്‍ക്കാട്: തൊഴിലിനും വികസനത്തിനും മതേതരത്വ സംരക്ഷ ണത്തിനും എസ്.ടി.യു കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വ രെ സംഘടിപ്പിക്കുന്ന സമരസംഗമങ്ങളുടെ ഭാഗമായി ഫെബ്രുവരി 3ന് പാലക്കാട് നടത്തുന്ന സമര സംഗമം വിജയിപ്പിക്കാന്‍ എസ്.ടി.യു മണ്ണാര്‍ക്കാട് മേഖലാ പ്രവര്‍ത്തക യോഗം തീരുമാനിച്ചു. ജില്ലാ ജനറ ല്‍ സെക്രട്ടറി അഡ്വ.നാസര്‍ കൊമ്പത്ത് ഉദ്ഘാടനം ചെയ്തു.ജില്ലാ സെ ക്രട്ടറി ഹംസ കരിമ്പനക്കല്‍ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്ര ട്ടറി കെ.പി.ഉമ്മര്‍ മുഖ്യപ്രഭാഷണം നടത്തി.മേഖലാ ജനറല്‍ സെക്ര ട്ടറി കെ.ടി. ഹംസപ്പ,ട്രഷറര്‍ നാസര്‍ പാതാക്കര, കെ.പി.കുഞ്ഞി മു ഹമ്മ ദ്,മണ്ണില്‍ ബാബു,വി.കെ. മുത്തുട്ടി കുന്തിപ്പുഴ,താളിയില്‍ മുഹമ്മദ് ബഷീര്‍,അക്കര മുഹമ്മദ്, പി.മുഹമ്മദലി, കെ.അസൈനാര്‍, സി. കെ.ജാഫര്‍,കെ.പി.അബ്ദുള്ള,പി.കെ.സൈതലവി,ഷൗക്കത്തലി,അബ്ദുല്‍ നാസര്‍, പി.കോയ തുടങ്ങിയവര്‍ സംബന്ധിച്ചു.ഫെബ്രുവരി 7 ന് ഐശ്വര്യ കേരള യാത്രക്ക് മണ്ണാര്‍ക്കാട്ട് നല്‍കുന്ന സ്വീകരണവും വിജയിപ്പിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!