അഗളി:അട്ടപ്പാടിയിലെ പ്രാക്തന ഗോത്ര വിഭാഗമായ കുറുമ്പവി ഭാഗത്തില്‍ നിന്നും പോലീസ് സേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വരെ ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫീസറു മായ അര്‍ജ്ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. ഐ. ടി. ഡി.പിയും അഗളി ജനമൈത്രി പോലീസും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. പി.എസ്.സി.യുടെ പ്രത്യേക നിയമനത്തി ലൂടെ കാര്യക്ഷമത പരിശോധനയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ 17 ആണ്‍കുട്ടികളും എട്ട് പെണ്‍കുട്ടികളുമുള്‍ പ്പെടെ 25 പേരെയാണ് അട്ടപ്പാടി മേഖലയില്‍ നിന്നും കേരള പോലീസിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. മുട്ടികുളങ്ങരയിലെ പോലീസ് ക്യാമ്പിന് കീഴിലായിരിക്കും ഇവര്‍ക്ക് പരിശീലനം.

അഗളി മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന പരിപാടിയില്‍ എ.എസ്.പി. പദം സിംഗ്, ഐ.ടി.ഡി.പി. പ്രൊജക്ട് ഓഫീസര്‍ സുരേഷ് , എസ്.ഐ. ജയപ്രസാദ്, പ്രൊബേഷണറി എസ്.ഐ.മാരായ അരുണ്‍കുമാര്‍, ഉദയകുമാര്‍, ജനമൈത്രി ബീറ്റ് ഓഫീസര്‍ കൃഷ്ണന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!