പുതൂര്‍:രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനമാ യ ജനുവരി 30ന് കോണ്‍ഗ്രസ് പുതൂര്‍ മണ്ഡലം കമ്മിറ്റി ഗാന്ധി സ്മൃ തി പദയാത്ര നടത്തും.ഉച്ചയ്ക്ക് ഒരു മണിക്ക് പുതൂരില്‍ നിന്നും കോ ട്ടത്തറയിലേക്ക് നടത്തുന്ന പദയാത്ര ഡിസിസി മെമ്പര്‍ എം ആര്‍ സത്യന്‍ ഉദ്ഘാടനം ചെയ്യും.പദയാത്ര ക്യാപ്റ്റനും മണ്ഡലം കോണ്‍ ഗ്രസ് പ്രസിഡന്റുമായ എസ് മാണിക്യന്‍ അധ്യക്ഷത വഹിക്കും. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ഡിസിസി ജനറല്‍ സെക്രട്ടറി പി ആര്‍ സുരേഷ്,ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഷിബു സിറിയ ക്ക്,കെപിസിസി മെമ്പര്‍ പിസി ബേബി എന്നിവര്‍ സംസാരിക്കും .അഗളി പുതൂര്‍,ഷോളയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള ഗാന്ധിസ്മൃതി പദയാത്ര വൈകീട്ട് നാലിന് കോട്ട ത്തറ ചന്തക്കടയില്‍ സമാപിക്കും. യോഗ ത്തില്‍ കെപിസിസി സെക്രട്ടറി രാജേന്ദ്രന്‍ അരങ്ങത്തുള്‍പ്പടെ പ്രമുഖ നേതാക്കള്‍ സം സാരിക്കും.മഹാത്മജിയുടെ സന്ദേശങ്ങള്‍ ഗ്രാമീണ ജനങ്ങളില്‍ എത്തിക്കുകയും ബിജെപി സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നടപ ടികളും എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഴിമതികളും ജനങ്ങളുമാ യി പങ്കുവെക്കുന്നതിനായാണ് പദയാത്ര സംഘടിപ്പിക്കുന്നതെന്ന് മണ്ഡലം ജനറല്‍ സെക്രട്ടറി നാരായണന്‍ ആനക്കല്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.