മണ്ണാര്‍ക്കാട്:കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കര്‍ഷക മാരണ നിയമം, തൊഴില്‍ നിയമ പരിഷ്‌കാരങ്ങള്‍,വൈദ്യുതി ഭേദഗതി ബില്‍, പൊ തുമേഖല സ്വകാര്യവത്കരണ നയങ്ങള്‍ എന്നിവ തിരുത്തണമെന്നാ വശ്യപ്പെട്ടും,കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും സി ഐടിയു മണ്ണാര്‍ക്കാട് ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊഴിലാളി കൂട്ടായ്മ നടത്തി.ജില്ലാ സെക്രട്ടറി എം ഹംസ ഉദ്ഘാടനം ചെയ്തു.ഡിവിഷന്‍ പ്രസിഡന്റ് എം കൃഷ്ണകുമാര്‍ ്അധ്യക്ഷനാ യി.ജില്ലാ ജോയിന്റ് സെക്രട്ടറി പി മനോമോഹനന്‍, വിനോദ്കുമാര്‍, കെ എന്‍ ശുശീല,എം ഉണ്ണീന്‍,നാരായണന്‍ കുട്ടി,കെ കുമാരന്‍ എന്നി വര്‍ സംസാരിച്ചു.ടി ആര്‍ സെബാസ്റ്റ്യന്‍ സ്വാഗതവും പി.ദാസന്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!