മണ്ണാര്‍ക്കാട്: ദേശീയ വിനോദ സഞ്ചാരദിനാചരണത്തിന്റെ ഭാഗമാ യി മണ്ണാര്‍ക്കാട് സൈക്കിള്‍ ക്ലബ്, ഭാവന ക്ലബ് കാഞ്ഞിരപ്പുഴ എന്നി വരുടെ നേതൃത്വത്തില്‍ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ കീഴിലുള്ള കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ പൂച്ചെടികള്‍ വെച്ചുപിടിപ്പി ച്ചു. ബോധവത്കരണ ക്ലാസും നടത്തി. കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായ ത്ത് പ്രസിഡന്റ് സതി രാംരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിദീഖ് ചേപ്പോടന്‍, മണ്ണാര്‍ക്കാട് സൈക്കിള്‍ ക്ലബ് പ്രസിഡന്റ് അബ്ദു ഒമല്‍, സെക്രട്ടറി കെ.എച്ച് അസ്ലം രക്ഷാധികാരി യായ ഡിവൈഎസ്പി ഫിറോസ് എം ഷഫീഖ്, ട്രഷറര്‍ മുനീര്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.