മണ്ണാര്‍ക്കാട്:താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനെത്തിയ കൊടു വാളിക്കുണ്ട് സ്വദേശിനിയായ യുവതി മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുക,കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീക രിക്കുക,കാരണക്കാരനായ ഡോക്ടര്‍ക്കെതിരെ നരഹത്യക്ക് കേസെ ടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മണ്ണാര്‍ക്കാട് മുനിസിപ്പല്‍ യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി.മണ്ഡലം ലീഗ് സെക്രട്ടറി സി ഷഫീക്ക് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.

മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് സമദ് പൂവ്വക്കോടന്‍ അധ്യ ക്ഷനായി.നേതാക്കളായ അഡ്വ.നൗഫല്‍ കളത്തില്‍,ഷമീര്‍ പഴേരി, അഫ്‌സല്‍ സികെ,സക്കീര്‍ മുല്ലക്കല്‍,സമീര്‍ വേളക്കാടന്‍,മുജീബ് പെരിമ്പിടി,ഹംസ കുറുവണ്ണ,എന്‍ വി സൈത്,ഫസലു റഹ്മാന്‍ ,നസി മുദ്ദീന്‍ പള്ളത്ത്,നിഷാദ് യുപി,നിസാം കളത്തില്‍,മുസ്തഫ എന്നിവര്‍ സംസാരിച്ചു.ഷമീര്‍ നമ്പിയത്ത് സ്വാഗതവും ടികെ സ്വാലിഹ് നന്ദി യും പറഞ്ഞു.

താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനെത്തിയ കൊടുവാളിക്കുണ്ട് പൊട്ടച്ചിറ അലിയുടെ മകള്‍ ഫൗസിയ (28) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.കഴിഞ്ഞ 19നാണ് ഫൗസിയയെ പ്രസവത്തിനായി ആശുപ ത്രിയില്‍ പ്രവേശിപ്പിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!