മണ്ണാര്‍ക്കാട്:താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനെത്തിയ യുവ തി മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.സംഭവത്തില്‍ താലൂക്ക് ആശുപത്രിയി ലെ ഡോക്ടര്‍ക്കെതിരെ ആരോപണമുയരുന്ന സാഹചര്യത്തില്‍ സമ ഗ്രമായ അന്വേഷണം നടത്തണമെന്നും ഈ ഡോക്ടര്‍ക്കെതിരെ കേ സെടുക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങ ള്‍ ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ക്കും പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത പരാതി നല്കി. കഴി ഞ്ഞ ദിവസമാണ് പ്രസവത്തിനായി താലൂക്ക് ആശുപത്രിയിലെത്തി യ കൊടുവാളിക്കുണ്ട് പൊട്ടച്ചിറ അലിയുടെ മകള്‍ ഫൗസിയ (28) ആശുപത്രിയില്‍ വെച്ച് മരിച്ചത്.
