മണ്ണാര്‍ക്കാട്:പ്രസിദ്ധമായ മണ്ണാര്‍ക്കാട് പൂരം ഫെബ്രുവരി 21 മുതല്‍ 28 വരെ നടക്കും.കോവിഡ് പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴി വാക്കി പൂരവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ മാത്രമാണ് നടക്കുകയെ ന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.21നാണ് പൂരം പുറപ്പാട്.രണ്ടാം പൂരത്തിന് ശേഷം 23ന് കൊടിയേറ്റം നടക്കും. 24ന് നാലാംപൂരം,25ന് കൂട്ടുവിളക്കും,26ന് ചെറിയാറാട്ടും 27ന് വലിയ ആറാട്ടും നടക്കും.28നാണ് ചെട്ടിവേല.ദേശവേലകളും സാംസ്‌കാരി ക പരിപാടികളും ഉണ്ടായിരിക്കില്ല. സ്ഥാനീയ ചെട്ടിമാരെ ആനയി ക്കുന്നതും ചടങ്ങായി നടക്കും.വാദ്യപ്രവീണ പുരസ്‌കാര സമര്‍പ്പണ വും ഇക്കുറി മാറ്റി വെച്ചു.പൂരാഘോഷ കമ്മിറ്റി പ്രസിഡന്റായി കെ. സി സച്ചിദാനന്ദനെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. ദീര്‍ഘകാല മായി ആഘോഷ കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്നു.അന്തരിച്ച മുന്‍ എംഎല്‍എ പി കുമാരനായിരുന്നു കാലങ്ങളായി മണ്ണാര്‍ക്കാട് പൂരോഘോഷ കമ്മിറ്റി പ്രസിഡന്റ്.വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് കെസി സച്ചിദാനന്ദന്‍,ജനറല്‍ സെക്രട്ടറി എം പുരുഷോ ത്തമന്‍, ശങ്കരനാരായണന്‍,നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!