മണ്ണാര്‍ക്കാട്:വരുന്ന നിയമ സഭ തിരഞ്ഞെടുപ്പില്‍ ഏകോപന സമി തിക്ക് സ്ഥാനാര്‍ത്ഥികളുണ്ടാകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍. മണ്ണാര്‍ ക്കാട് നിയോജക മണ്ഡലം കണ്‍വെന്‍ഷനും കര്‍ഷക ഐക്യദാര്‍ ഢ്യവും സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചിലരെ ജയിപ്പിക്കാനും തോല്‍പ്പിക്കാനും സംഘടനയ്ക്ക് കഴിയും. വ്യാപാരികളുടെ പ്രതിനിധി ഇത്തവണ നിയമസഭയിലുണ്ടാകും. സ്വന്തമായി മത്സരിക്കണോ ആര്‍ക്കെങ്കിലും പിന്തുണ നല്‍കണോ എന്നത് ചൊവ്വാഴ്ചയോടെ തീരുമാനിക്കും.കഴിഞ്ഞ 15 വര്‍ഷത്തോ ളമായി വ്യാപാരികള്‍ അവഗണന നേരിടുകയാണെന്നും ഈ സര്‍ക്കാര്‍ വ്യാപാരികളെ അവഗണിച്ചെന്നും നസറുദ്ദീന്‍ പറഞ്ഞു.

സംഘടനാ നേതാക്കളെ നൂറില്‍പ്പരം വാഹനങ്ങളുടേയും യൂത്ത് വിംഗ് പ്രവര്‍ത്തകരുടെ ബൈക്ക് റാലിയോടെയും സമ്മേളന വേദി യിലേക്ക് ആനയിച്ചത്. കര്‍ഷക ഐക്യദാര്‍ഢ്യ പ്രമേയം പ്രതിജ്ഞ എന്നിവയ്ക്ക് പുറമേ രാഷ്ട്രീയ കിസാന്‍മഹാ സംഘിന്റെ ട്രാക്ടര്‍ പരേഡിനും സ്വീകരണം നല്‍കി.ജില്ലയില്‍ നിന്ന് സംഘടനയുടെ സംസ്ഥാന ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജില്ലാ രക്ഷാ ധികാരി ജോബി വി ചുങ്കത്ത്,വിഎം ലത്തീഫ്,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിവിധ യൂണിറ്റുകളിലെ ഏകോപനസമിതി അംഗങ്ങള്‍,മണ്ണാര്‍ക്കാട് നഗരസഭ കൗണ്‍സിലര്‍ മാര്‍ എന്നിവര്‍ക്കും സ്വീകരണം നല്‍കി.മണ്ണാര്‍ക്കാട് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പിഎം ലിബി,എസ് ഐ ആര്‍ രാജേഷ് എന്നിവരെ ആദരിച്ചു.നഗരസഭയിലെ സിപിഎം ബിജെപി അംഗങ്ങള്‍ സ്വീക രണ ചടങ്ങില്‍ പങ്കെടുത്തില്ല.

പ്രസിഡന്റ് സുബൈര്‍ തുര്‍ക്കി അധ്യക്ഷനായി.ജോബി വി ചുങ്ക ത്ത്,മണ്ണാര്‍ക്കാട് നഗരസഭ അധ്യക്ഷന്‍ ഫായിദ ബഷീര്‍,വിഎം ലത്തീഫ്,സേതുമാധവന്‍,സുനില്‍ബാബു,ഹബീബ്,യൂണിറ്റ് സെ ക്രട്ടറി ഫിറോസ് ബാബു,കെഎം കുട്ടി,ജനറല്‍ സെക്രട്ടറി കാജാ ഹുസൈന്‍,ട്രഷറര്‍ സി അബ്ദുല്‍ റസാഖ് എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!