മണ്ണാര്‍ക്കാട്: താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനെത്തിയ യുവ തി മരിച്ചു.മണ്ണാര്‍ക്കാട് കൊടുവാളിക്കുണ്ട് സ്വദേശി ഹസ്സന്‍ അലി യുടെ മകള്‍ ഫൗസിയ (28) ആണ് മരിച്ചത്.കുട്ടിയെ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.അന്വേഷണമാവശ്യപ്പെട്ട് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.അതേ സമയം ആരോഗ്യ നില സാധാരണ നിലയിലായിരുന്ന യുവതിക്ക് പെട്ടെന്ന് അപസ്മാ വും ഹൃദയാഘാതവുമുണ്ടായതാണ് മരണത്തിലേക്ക് നയിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

അനസ്‌ത്യേഷ്യ ഡോക്ടര്‍മാരും ഗൈനക്കോളജിസ്റ്റും ഉള്‍പ്പടെയുള്ള വര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നുവെന്നും ഇവരുടെ സന്ദര്‍ഭോചി തമായ ഇടപെടലിലൂടെയാണ് പെണ്‍കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ സാധിച്ചതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.ഇക്കഴിഞ്ഞ 19നാണ് യുവതിയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പി ച്ചത്.മൃതദേഹം ആര്‍ഡിഒയുടെ സാന്നിദ്ധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്ത ണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.ജില്ലാആശുപത്രിയില്‍ പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം നാളെ മൃതദേഹം ഖബറടക്കും.

യുവതിയുടെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ആശുപത്രി വികസന സമിതി അംഗവുംയൂത്ത് ലിഗ് നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറിയും നഗരസഭ കൗണ്‍സിലറുമായ സി.ഷഫീഖ് റഹ്മാന്‍ ആവശ്യപ്പെട്ടു.മെഡിക്കല്‍ റിപ്പോര്‍ട്ട് അടിയ ന്തരമായി ബന്ധുക്കള്‍ക്ക് നല്‍കണം.കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടിയെടുക്കണമെന്നും ഷഫീഖ് റഹ്മാന്‍ ആവശ്യപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!