മണ്ണാര്‍ക്കാട്:കോങ്ങാട് എംഎല്‍എ കെവി വിജയദാസിന്റെ നിര്യാ ണത്തില്‍ മണ്ണാര്‍ക്കാട് സര്‍വ്വ കക്ഷിയോഗം അനുശോചി ച്ചു. കര്‍ഷ കര്‍ക്ക് വേണ്ടി കഴിയുന്നതെല്ലാം ചെയ്ത നേതാവായിരുന്നു കെവി വിജയദാസ് എന്ന് യോഗം അനുസ്മരിച്ചു.സിപിഎം ഏരിയ സെക്രട്ടറി യുടി രാമകൃഷ്ണന് അധ്യക്ഷനായി.നഗരസഭ ചെയര്മാന് സി മുഹമ്മ ദ് ബഷീര്‍,വിവി ഷൗക്കത്തലി,പി സദക്കത്തുള്ള,പി കൃഷ്ണന്, ബാസി ത് മുസ്ലിം,ടി ആര് സെബാസ്റ്റ്യന്‍,പിഎന്‍ മോഹനന്,ടി ഹരിലാല്‍,എം കൃഷ്ണകുമാര്‍,കെപി മസൂദ് എന്നിവര്‍ സംസാരിച്ചു.