മണ്ണാര്‍ക്കാട്:സംസ്ഥാനത്തെ കൊള്ളപ്പലിശ പ്രതിരോധിക്കാനും ഇതരസംസ്ഥാനത്ത് നിന്നുള്ള വട്ടിപ്പലിശക്കാര്‍, സ്വകാര്യ മൈക്രോ ഫിനാന്‍സ് കമ്പനികളുടെ സാമ്പത്തിക ചൂഷണം അകറ്റുക ലക്ഷ്യ മിട്ട് സഹകരണ വകുപ്പ് നടപ്പാക്കുന്ന ‘മുറ്റത്തെ മുല്ല’ ഗ്രാമീണ വായ്പാ പദ്ധതിയിലൂടെ ജില്ലയില്‍ ഇതുവരെ വിതരണം ചെയ്തത് 293.55 കോ ടി വായ്പ. 87 സഹകരണ സംഘങ്ങളിലൂടെ 1858 കുടുംബശ്രീ യൂണി റ്റുകള്‍ക്കാണ് വായ്പ വിതരണം ചെയ്തത്. ലളിതമായ നടപടിക്രമങ്ങ ളിലൂടെ കുറഞ്ഞ പലിശയ്ക്ക് ലഘുവായ്പ ലഭ്യമാക്കുകയും ആഴ്ച്ച തോറും തുക ഈടാക്കുന്നതുമായ പദ്ധതിയാണിത്. സംസ്ഥാനത്ത് ആദ്യമായി പാലക്കാട് ജില്ലയില്‍ പൈലറ്റ് പദ്ധതിയായാണ് മുറ്റത്തെ മുല്ല നടപ്പാക്കിയത്. പദ്ധതിയുടെ ഭാഗമായി മങ്കരപഞ്ചായത്തി നെ യും ഒറ്റപ്പാലം താലൂക്കിലെ കടമ്പഴിപ്പുറം സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രവര്‍ത്തന പരിധിയായ കടമ്പഴിപ്പുറം പഞ്ചായത്തിലെ 18 വാര്‍ഡുകളും ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ ആറ് വാര്‍ഡുകളും ഉള്‍പ്പെടുന്ന പ്രദേശത്തെ കൊള്ളപലിശ രഹിത പ്രദേശമായി പ്രഖ്യാപിക്കുകയുണ്ടായി.