മണ്ണാര്‍ക്കാട്: വിദ്യാര്‍ത്ഥികള്‍ മാതാപിതാക്കളോടും കുടുംബാംഗ ങ്ങളോടും സ്‌നേഹത്തില്‍ ഇടപെടുകയും അതിലൂടെ സാമൂഹിക ദൗത്യം നിര്‍വ്വഹിക്കണമെന്നും മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ പറഞ്ഞു.സംസ്ഥാന സര്‍ക്കാരിന്റെ ന്യൂനപ ക്ഷക്ഷേമ വകുപ്പിന് കീഴില്‍ മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേ ജില്‍ സംഘടിപ്പിച്ച ചതുര്‍ദിന പ്രിമാരിറ്റല്‍ കൗണ്‍സിലിംഗ് കോഴ്‌സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹജീവി യെ അറിയാനും അവരെ പരിഗണിക്കാനും കഴിയുന്നവര്‍ക്കാണ് കുടുംബജീവിതത്തില്‍ വിജയിക്കാന്‍ കഴിയുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രിന്‍സിപ്പള്‍ ഡോ. ടി.കെ ജലീല്‍ അധ്യക്ഷനായിരു ന്നു. പാലക്കാട് കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്ത് പ്രി ന്‍സിപ്പാള്‍ ഡോ. വാസുദേവന്‍ പിള്ള ഒണ്‍ലൈനായി മുഖ്യ പ്രഭാഷ ണം നടത്തി. പ്രോഗ്രാം ട്രൈനര്‍മാരായ എന്‍ പി മുഹമ്മദ് റാഫി, നാ സര്‍ മാവൂര്‍ എന്നിവര്‍ ക്ലാസെടുത്തു. കോളേജ് ഐ.ക്യു.എ.സി കോ ഡിനേറ്റര്‍ ഡോ.വി.എ ഹസീന, സ്റ്റുഡന്റ്‌സ് അഡൈ്വസര്‍ ഡോ.ടി. സൈനുല്‍ ആബിദ് , പ്രിമാരിറ്റല്‍ കോഴ്‌സ് കോഡിനേറ്റര്‍ ശിഹാബ് എ.എം, ജുവൈരിയ തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!